കെ.എസ്.ആര്‍.ടി.സി എരുമേലി ഡിപ്പോ വികസനം അനിശ്ചിതത്വത്തില്‍

എരുമേലി: കെ.എസ്.ആ൪.ടി.സി എരുമേലി ഡിപ്പോ വികസിപ്പിക്കുന്നതിനും അനുബന്ധവികസനങ്ങൾക്കും തളികപ്പാറയിലെ ഏഴ് ഏക്ക൪ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം അനിശ്ചിതത്വത്തിൽ.രണ്ടുമാസം മുമ്പ് കെ.എസ്.ആ൪.ടി.സിയുടെ ഉന്നതതല സംഘം സ്ഥലം സന്ദ൪ശിച്ചിരുന്നു.
സ്ഥലത്തിൻെറ മധ്യഭാഗത്തുള്ള വീട് തടസ്സമാണെന്ന് സംഘം വിലയിരുത്തി. വീട്ടിലുള്ളവരെ മറെറാരിടത്തേക്ക് പുനരധിവസിപ്പിക്കാമെന്ന് പഞ്ചായത്ത് അധികൃത൪ ഉറപ്പ് നൽകിയിരുന്നു. എന്നാൽ,തീരുമാനം നടപ്പായ ില്ല.ഇതോടെയാണ് സ്ഥലം ഏറ്റെടുപ്പ് അനിശ്ചിതത്വത്തിലായത്.
എരുമേലി പഞ്ചായത്ത് ഓരോ വ൪ഷവും അവതരിപ്പിക്കുന്ന ബജറ്റുമായി ബന്ധപ്പെട്ട് പ്രവ൪ത്തനങ്ങൾ പൂ൪ത്തിയാക്കാത്തതും പ്രശ്നമാണ്. കവുങ്ങുംകുഴിയിൽ രണ്ടേക്ക൪ സ്ഥലം വിലക്കെടുക്കുകയും അവിടെ മാലിന്യസംസ്കരണ പ്ളാൻറും അറവുശാലയും മറ്റും നി൪മിക്കുന്നതിന് പണികൾ പാതിവഴിയിലായിട്ട് വ൪ഷങ്ങളായി.
സംസ്കരണ പ്ളാൻറിലെ ഉപകരണങ്ങൾ തുരുമ്പുപിടിച്ച് നിലവിലുള്ള കൊടിത്തോട്ടം പ്ളാൻറും കാലഹരണപ്പെട്ടു. ജൈവ-പ്ളാസ്റ്റിക് മാലിന്യങ്ങൾ വേ൪തിരിച്ച്, ജൈവമാലിന്യങ്ങൾ മാത്രം വനത്തിൽ സംസ്കരിക്കൻ ഉപാധികളോടെ വനം വകുപ്പ് അനുവാദം നൽകുകയായിരുന്നു. എന്നാൽ, മാലിന്യം വേ൪തിരിക്കാതെ വനത്തിൽ നിക്ഷേപിച്ചത് വനംവകുപ്പിൻെറ പ്രതിഷേധത്തിന് വഴിയൊരുക്കി.
ജനുവരി മുതൽ എരുമേലി പഞ്ചായത്തിൽ ജൈവ-പ്ളാസ്റ്റിക് മാലിന്യങ്ങൾ രണ്ടായി ശേഖരിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചിട്ടും സംവിധാനം ഏ൪പ്പെടുത്തിയിട്ടില്ല.
പുതിയ പഞ്ചായത്ത് ബജറ്റിൽ മാലിന്യങ്ങൾ വേ൪തിരിച്ച് സംസ്കരിക്കുന്നതിന് ഫണ്ട് അനുവദിക്കാത്തത് പദ്ധതിയോട് താൽപ്പര്യമില്ലാത്തതാണെന്ന് ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.