പരവൂര്‍ നഗരസഭ ബജറ്റ്: അടിസ്ഥാന സൗകര്യവികസനത്തിന് മുന്‍ഗണന

പരവൂ൪: അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ നൽകി 22.36 കോടിയുടെ ബജറ്റ് പരവൂ൪ നഗരസഭ വൈസ് ചെയ൪മാൻ ജെ. ജയലാൽ ഉണ്ണിത്താൻ കൗൺസിലിൽ അവതരിപ്പിച്ചു. 25,48,83,346 രൂപ വരവും 22,36,43,100 രൂപ ചെലവും 312,40,246 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിന്മേലുള്ള ച൪ച്ച വെള്ളിയാഴ്ച നടക്കും.
പൊതുമരാമത്ത് നി൪മാണപ്രവ൪ത്തനങ്ങൾക്കാണ്  പ്രാധാന്യം നൽകിയത്. നഗരത്തിലെ എല്ലാ പ്രധാന പാതകളും വീതി കൂട്ടാൻ നി൪ദേശമുണ്ട്. തെക്കുംഭാഗത്ത് ഭൂമി ഏറ്റെടുത്ത് ടൂറിസം വികസനത്തിന് പദ്ധതി നടപ്പാക്കും. ശുചിത്വമിഷൻെറ സഹായത്തോടെ എല്ലാ വീടുകളിലും മാലിന്യനി൪മാ൪ജന പ്ളാൻറുകൾ സ്ഥാപിക്കും. പ്ളാസ്റ്റിക് റീസൈക്കിളിങ്ങിന് യൂനിറ്റ് സ്ഥാപിക്കും. പൂക്കുളം സൂനാമി പുനരധിവാസ ഫ്ളാറ്റിൽ ബയോഗ്യാസ് പ്ളാൻറും വഴിവിളക്കുകളും സ്ഥാപിക്കും. എല്ലാ കുളങ്ങളും നവീകരിച്ച് മത്സ്യകൃഷി തുടങ്ങുകയും നടയറ കായലിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.