കിള്ളി സംഭവം: പ്രതികളെ വെറുതെ വിട്ടു

കാട്ടാക്കട: കിള്ളിയിലെ പൊലീസ് തേ൪വാഴ്ചക്ക്കാരണമായ പൊലീസിനെ ആക്രമിച്ചെന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. 2003 സെപ്റ്റംബ൪ 28ന് എട്ടിരുത്തിക്ക് സമീപത്താണ് സംഭവം. എസ്.ഐ പ്രകാശനും സംഘവും വാഹന പരിശോധനക്കിടെ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത കിള്ളി സ്വദേശി അജീറിനെ ആക്രമിച്ചു. പരിക്കേറ്റ അജീറിനെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആംബുലൻസിന് പിന്നാലെ പോയ പൊലീസ് സംഘത്തെ കിള്ളിക്കടുത്ത് വെച്ച് നാട്ടുകാ൪ തടഞ്ഞുനി൪ത്തി ആക്രമിച്ചെന്നാണ് കേസ്.  കേസിൽ സ്ഥലത്തുപോലും ഇല്ലാതിരുന്നവരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലെ പ്രതികളെ പിടികൂടാനാണ് 2003 ഒക്ടോബ൪ നാലിന് രാത്രിയിൽ 200 ഓളം വരുന്ന പൊലീസ് സംഘം കിള്ളിയിലെ വീടുകൾ തക൪ത്ത്സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മ൪ദിച്ച് 10 പേരെ അറസ്റ്റ് ചെയ്തത്.
പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ കിള്ളി സ്വദേശികളായ ഹാജ മൊയ്തീൻ, ഷാഫി, അജീ൪, ഷിബു, ബുഹാരി, സാദിഖ്, ബൈജു, അമീ൪, സലിം, അൽ അമീൻ, സെയ്ദ്കുഞ്ഞ്,പീരുമുഹമ്മദ്, മീരാ സാഹിബ്, ഷാഹുൽ ഹമീദ്, പീ൪മുഹമ്മദ് എന്നിവരെയാണ് നെയ്യാറ്റിൻകര സബ് കോടതി ജഡ്ജി ജോഷി ജോൺ വെറുതെ വിട്ടത്. കിള്ളിയിലുള്ളവ൪ പൊലീസിനെ ആക്രമിച്ച കേസ് പിൻവലിക്കാൻ 2009 ജൂലൈ 25ന് കോടതിയിൽ സ൪ക്കാ൪ അപേക്ഷ നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.