ബൈറൂത്: സിറിയൻ അരക്ഷിതാവസ്ഥ ച൪ച്ചചെയ്യാൻ അറബ് നേതാക്കൾ ബഗ്ദാദിൽ സമ്മേളിച്ച് പരിഹാരമാ൪ഗങ്ങൾക്ക് ശ്രമിക്കുന്നതിനിടെ സിറിയയിൽ സുരക്ഷാ സേനയും വിമതരും തമ്മിൽ വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ 11 സിവിലിയന്മാരടക്കം 21 പേ൪ കൊല്ലപ്പെട്ടു. 23 അംഗ അറബ് ലീഗ് സമ്മേളനത്തിൽ മുഖ്യ അജണ്ട സിറിയയാണ്. യു.എൻ സമാധാന ദൂതൻ കോഫി അന്നൻെറ ആറിന സമാധാന ഫോ൪മുലക്ക് സമ്മേളനം പൂ൪ണ പിന്തുണ പ്രഖ്യാപിക്കുന്നതായി അറബ് ലീഗ് സെക്രട്ടറി നബീൽ അൽഅറബി അറിയിച്ചു. വെടിനി൪ത്തലിനും ദിവസത്തിൽ രണ്ടുമണിക്കൂ൪ സിവിലിയന്മാ൪ക്ക് സന്നദ്ധ സേവനം എത്തിക്കാനുമുള്ള അനുമതിക്കുള്ള പ്രമേയം ഉടൻ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എൻ കണക്ക് പ്രകാരം ഒരു വ൪ഷം പിന്നിട്ട പ്രക്ഷോഭത്തിൽ 9000ൽപരം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോ൪ട്ട്.
ദേരക്ക് തെക്ക് ദാഇലിൽ എട്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കുണ്ട്. ഹമയിൽ സൈനിക വ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ രണ്ട് സൈനിക൪ കൊല്ലപ്പെട്ടു. ലബനീസ് അതി൪ത്തിക്ക് സമീപം സാബാദാനിയിലും ഏറ്റുമുട്ടലുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.