വിദ്യാര്‍ഥികള്‍ക്ക് വാഹനമൊരുക്കി പൊലീസും ഹര്‍ത്താല്‍ അനുകൂലികളും

പാലക്കാട്: സ്കൂളുകളിലെ വാ൪ഷിക പരീക്ഷക്ക് എത്തേണ്ട വിദ്യാ൪ഥികൾക്ക് ഹ൪ത്താൽ തീരാദുരിതമായപ്പോൾ  പൊലീസും ഹ൪ത്താൽ അനുകൂലികളും ആശ്വാസമേകി.
പാലക്കാട് നഗരത്തിലെ പി.എം.ജി, മോയൻ സ്കൂളുകളിൽ പരീക്ഷ എഴുതി വീടുകളിലെത്താൻ വഴിയില്ലാതെ നിൽക്കുന്നവരെ  സ്വകാര്യ വാഹനങ്ങൾ സംഘടിപ്പിച്ചാണ് ഹ൪ത്താലിനാഹ്വാനം ചെയ്ത മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വീടുകളിലെത്തിച്ചത്. നഗരത്തിന് പുറത്തുള്ളവരായിരുന്നു വിദ്യാ൪ഥികളിലധികവും. ദീ൪ഘദൂര പ്രദേശങ്ങളിലേക്ക് കെ.എസ്.ആ൪.ടി.സി ഉണ്ടായിരുന്നുവെങ്കിലും അടുത്ത സ്ഥലങ്ങളിലേക്ക് എത്തിപ്പെടാൻ വിദ്യാ൪ഥികൾ  ബുദ്ധിമുട്ടി.
നഗരത്തിലെ പല സ്കൂളുകളിൽനിന്നുള്ള വിദ്യാ൪ഥികളെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും തങ്ങളുടെ വാഹനത്തിൽ കയറ്റി കൊണ്ടുപോയതും ശ്രദ്ധേയമായി. അനിഷ്്ട സംഭവങ്ങൾ റിപ്പോ൪ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.