ബൈറൂത്: ഒരു വ൪ഷമായി പ്രസിഡൻറ് ബശ്ശാ൪ അൽഅസദിൻെറ രാജി ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം അരങ്ങേറുന്ന സിറിയയിൽ സൈനിക നടപടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 കവിഞ്ഞതായി യു.എൻ വൃത്തങ്ങൾ റിപ്പോ൪ട്ട് ചെയ്തു.
സിറിയയിലെ ഹിംസിലും ഇദ്ലിബിലും സുരക്ഷാ സേനയും വിമതരുമായുണ്ടായ ഏറ്റുമുട്ടലിൽ 80 പേ൪ കൊല്ലപ്പെട്ടു. യു.എൻ-അറബ്ലീഗ് ദൂതൻ കോഫി അന്നൻെറ ആറിന സിറിയൻ സമാധാന പദ്ധതി സ്വീകാര്യമാണെന്ന് സിറിയൻ അധികൃത൪ പ്രഖ്യാപിച്ച് ഒരുദിവസം പിന്നിടുംമുമ്പെയാണ് പുതിയ സംഘ൪ഷം.
കൂറുമാറി സൈനികരുടെ നിയന്ത്രണത്തിലുള്ള റസ്താനിലേക്ക് സേന പ്രവേശിക്കാൻ ശ്രമിക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഇറാഖി അതി൪ത്തിയോടുചേ൪ന്ന മേഖലയിലും ആക്രമണം നടന്നതായി റിപ്പോ൪ട്ടുണ്ട്. ഹിംസിൽ മോ൪ട്ടാ൪ ആക്രമണങ്ങൾ അരങ്ങേറിയിരുന്നു.
ബഗ്ദാദിൽ നടക്കാനിരിക്കുന്ന 22 അംഗ അറബ്ലീഗ് സമ്മേളനത്തിൽ സിറിയൻ പ്രശ്നത്തിൽ പുതിയ കരട്പ്രമേയം അവതരിപ്പിക്കും. സിവിലിയന്മാ൪ക്ക് നേരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാനും സന്നദ്ധ പ്രവ൪ത്തക൪ക്ക് പ്രവേശമേകാനും അറബ്ലീഗ് ആവശ്യപ്പെട്ടു.
ജനവാസ കേന്ദ്രങ്ങളിൽനിന്ന് സേനയെ പിൻവലിക്കാൻ പ്രസിഡൻറ് ബശ്ശാ൪ അൽഅസദിനോട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിൻറൻ ആവശ്യപ്പെട്ടു. അന്നൻെറ സമാധാന ഫോ൪മുല ഉടൻ നടപ്പാക്കി തൻെറ വിശ്വാസ്യത ബശ്ശാ൪ ബോധ്യപ്പെടുത്തണമെന്നും ഹിലരി കൂട്ടിച്ചേ൪ത്തു.
സന്നദ്ധപ്രവ൪ത്തക൪ക്ക് പ്രവേശം അനുവദിക്കാനും സമാധാനപരമായ രാഷ്ട്രീയ ച൪ച്ചകൾക്കും ഭരണപരിവ൪ത്തനത്തിനും ബശ്ശാ൪ വഴിയൊരുക്കണമെന്നും ഹിലരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.