വാഷിങ്ടൺ: താലിബാൻ, അൽഖായിദ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള പാക് ഗോത്രമേഖലകളിൽ യു.എസ് ഡ്രോൺ ആക്രമണം കുറഞ്ഞെന്ന് റിപ്പോ൪ട്ട്. വാഷിങ്ടൺ കേന്ദ്രമായ ന്യൂ അമേരിക്ക ഫൗണ്ടേഷൻ ഈ മേഖലകളിൽ സ൪വേ നടത്തിയാണ് റിപ്പോ൪ട്ട് തയാറാക്കിയത്.
കഴിഞ്ഞ മൂന്നുമാസം 11 ഡ്രോൺ ആക്രമണമാണ് ഉണ്ടായത് എന്ന് സംഘടന പറയുന്നു. അതേസമയം, 2011ൽ 21ഉം 2010ൽ 28ഉം ആക്രമണം ഉണ്ടായി. 2011ൽ മൊത്തം 70 ഡ്രോൺ ആക്രമണമാണ് ഉണ്ടായത്. 2010ൽ ഇത് 118 ആയിരുന്നു. ഏറ്റവും കൂടുതൽ ആക്രമണം ഉണ്ടായ വ൪ഷം കൂടിയാണിത്. ആകാശത്തുനിന്ന് ആക്രമണം നടത്തുമ്പോൾ തീവ്രവാദികളെയോ സിവിലിയന്മാരെയോ തിരിച്ചറിയാൻ കഴിയില്ലെന്നും സാധാരണക്കാരാണ് കൊല്ലപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടി വിവിധ ഭാഗങ്ങളിൽ നിന്ന് എതി൪പ്പുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.