എസ്.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ സംഘര്‍ഷം

കൊല്ലം: ഒരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് എസ്.എഫ്.ഐ പ്രവ൪ത്തകരെ പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത് ഏറെനേരം സംഘ൪ഷത്തിനിടയാക്കി. ചിന്നക്കട ഹെഡ്പോസ്റ്റോഫിസിനുസമീപം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
റെയിൽവേസ്റ്റേഷൻഭാഗത്തുനിന്ന് ചിന്നക്കടയിലേക്ക് ബൈക്കിൽ വരികയായിരുന്ന എസ്.എഫ്.ഐ പ്രവ൪ത്തകരെ ഓവ൪ലോഡ് കയറിയതിന് പൊലീസ് കൈകാണിച്ച് നി൪ത്തി.  പിഴയടക്കാൻ ആവശ്യപ്പെട്ട് മൂവരെയും ചിന്നക്കട ഹെഡ്പോസ്റ്റോഫിസിനു സമീപത്തേക്ക് കൊണ്ടുവരുന്നതിനിടെ സ്ഥലത്തെത്തിയ എസ്.എഫ്.ഐ പ്രവ൪ത്തക൪ ബൈക്കിലെത്തിയവരെ   പൊലീസ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച്  വാക്കേറ്റമുണ്ടാക്കി. പിടികൂടിയവരെ പൊലീസ് വാഹനത്തിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത് എസ്.എഫ്.ഐ ജില്ലാസെക്രട്ടറി അരുൺബാബുവിൻെറ നേതൃത്വത്തിൽ തടഞ്ഞത് ഏറെനേരം സംഘ൪ഷത്തിനിടയാക്കി.
ഇവരെ ബലംപ്രയോഗിച്ച് മാറ്റിയശേഷമാണ് പൊലീസ് ജീപ്പ് മുന്നോട്ടുപോയത്. എസ്.എഫ്.ഐ പ്രവ൪ത്തക൪ പൊലീസിനുനേരെ അസഭ്യവ൪ഷം നടത്തിയതായും ആക്ഷേപമുണ്ട്. സ്റ്റേഷനിലേക്ക് കൊണ്ടുപോയ മൂന്നുപേരെയും വിട്ടയച്ചശേഷമാണ് വൈകുന്നേരം ആറോടെ പ്രവ൪ത്തക൪ പിരിഞ്ഞുപോയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.