പത്തനാപുരം: യുവതിക്ക് വനിതാകമീഷൻെറ ഇടപെടലിൽ മംഗല്യം. ചിതറ കണ്ണങ്കോട് ആയിരക്കുഴി ഹരി മന്ദിരത്തിൽ കുഞ്ഞുശങ്കരൻ-ആനന്ദവല്ലി ദമ്പതികളുടെ ഇളയമകൾ ശ്രീദേവി (27)യുടെ വിവാഹമാണ് മാ൪ച്ച് 29 ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുക.
ബന്ധുക്കൾ വിവാഹം തടസ്സപ്പെടുത്തുന്നെന്ന പരാതിയിൽ വനിതാകമീഷൻ അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി പ്രശ്നപരിഹാരത്തിനായി പത്തനാപുരം ഗാന്ധിഭവനെ ഏൽപ്പിക്കുകയായിരുന്നു. ഗാന്ധിഭവൻ അധികൃത൪ ശ്രീദേവിയുടെ ബന്ധുക്കളുമായി സംസാരിച്ച് ആലപ്പുഴ ചാരുംമൂട് കാരായ്മയിൽ പൂമുല്ലശ്ശേരിൽ ശ്രീകുമാറുമായി കല്യാണം ഉറപ്പിച്ചു. ഇതറിഞ്ഞ ശ്രീദേവിയുടെ സഹോദരങ്ങൾ ശ്രീദേവിക്കെതിരെ വനിതാസെല്ലിൽ പരാതിനൽകി. ഇതറിഞ്ഞ വരൻ വനിതാസെല്ലിൻെറ അനുമതിയോടെ ശ്രീദേവിയെ ബന്ധുവീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.