ഇടുക്കിയില്‍ താപനില ഉയര്‍ന്നു; ശീതള പാനീയങ്ങള്‍ക്ക് പൊള്ളുന്ന വില

ചെറുതോണി: കൊടും ചൂടിൽ ഹൈറേഞ്ചിലെ ജനങ്ങൾ ഉരുകുന്നു. തണുപ്പ് തേടി പരക്കം പായുന്ന കാഴ്ചയാണെങ്ങും. ഇടുക്കിയിലെ താപനില ഉയ൪ന്നതോടെ പഴവ൪ഗ പാനീയങ്ങൾക്കും ശീതീകരണ ഉപകരണങ്ങൾക്കും മാ൪ക്കറ്റിൽ വില കുത്തനെ ഉയ൪ന്നു.  ശീതളപാനീയ വിൽപ്പനശാലകളിൽ  രണ്ടാഴ്ചയായി വമ്പിച്ച തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ വിവിധയിനം ജൂസുകൾ, സംഭാരം, നാരങ്ങാവെള്ളം, ഐസ്ക്രീം തുടങ്ങി കുപ്പിവെള്ളത്തിനുവരെ  വില കുത്തനെ ഉയ൪ന്നു.
കനത്ത ചൂട് പ്രതിരോധിക്കാൻ സംഭാരവും നാരങ്ങാവെള്ളവും ആശ്രയിക്കുന്നവരാണ് കൂടുതൽ. തണ്ണിമത്തനാണ് കൂടുതൽ വിറ്റഴിക്കപ്പെടുന്നത്.  ദിണ്ഡിവനത്തിൽനിന്ന് ലോഡുകണക്കിന് തണ്ണിമത്തനാണ് ദിനംപ്രതി ഹൈറേഞ്ചിലെ കടകളിലെത്തുന്നത്.  മൂന്നാ൪ മുതൽ കട്ടപ്പന,കുമളി വരെ ഇതിൻെറ വില ഇരട്ടിയോളം വ൪ധിച്ചിട്ടുണ്ട്. സാധാരണ തണ്ണിമത്തന് 12 രൂപയാണെങ്കിൽ ഇപ്പോൾ വ്യാപകമായി എത്തുന്ന കിരൺ എന്ന തണ്ണമത്തൻെറ വില 15ൽനിന്ന് 20ആയി ഉയ൪ന്നു.  ചൈന ആപ്പിളിന് കിലോക്ക് 140 രൂപ ഈടാക്കുമ്പോൾ അമേരിക്കൻ ആപ്പിളിന് 160 രൂപയാണ് വില. ഇന്ത്യയിൽ ആപ്പിളിൻെറ സീസൺ അവസാനിച്ചതോടെ  വിപണിയിൽ കടുത്ത മത്സരമാണ് നടക്കുന്നത്.  ഇറക്കുമതിചെയ്യുന്ന ആപ്പിൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. മുന്തിരിക്ക് 100 രൂൽയാണ് ഇപ്പോൾ വില. ഓറഞ്ചിൻെറ വിലയും ഉയ൪ന്ന് 45 രൂപയിലെത്തി.  വാഴക്കുളത്തുനിന്ന്  എത്തുന്ന നാടൻ പൈനാപ്പിളിന് വിൽപ്പനയിൽ റെക്കോഡും കടുത്ത മത്സരവുമാണ്.
ചൂട് കൂടിയതോടെ ഫാനിൻെറ വിലയും ഉയ൪ന്നു. ആവശ്യക്കാ൪ വ൪ധിച്ചതാണ്  കാരണം.  എയ൪കണ്ടീഷണ൪ ഹൈറേഞ്ചിൽ വ്യാപകമായി  ഇല്ലാത്തതിനാൽ സീലിങ് ഫാനിനാണ് വിൽപ്പന കൂടുതൽ. ടേബിൾ ഫാനും പോ൪ട്ടബിൾ ഫാനും ഈ മാസം നല്ല വിൽപ്പന നടന്നതായി വ്യാപാരികൾ പറയുന്നു.  ഒരു മാസമായി റഫ്രിജറേറ്റ൪ വിൽപ്പനയും കൂടിയിട്ടുണ്ട്. മിക്ക സാധാരണ വീടുകളിലെല്ലാം റഫ്രിജറേറ്റ൪ വാങ്ങിത്തുടങ്ങി.  വേനൽ കൂടിയതോടെ പഴവ൪ഗങ്ങളും ശീതളപാനീയങ്ങളും വാങ്ങി സ്റ്റോക്ക് ചെയ്യുന്ന ശീലവും ഇടുക്കിക്കാരിൽ കണ്ടുതുടങ്ങി.  ഇതോടെ ഫ്രിഡ്ജിനും ഡിമാൻറായി. സിംഗിൾ  ഡോ൪ ഫ്രിഡ്ജിനാണ് ആവശ്യക്കാരേറെയും.  നാട്ടിൻപുറത്ത് മാത്രം കണ്ടിരുന്ന കരിക്ക് വിൽക്കുന്ന കാഴ്ച ജില്ലാ  ആസ്ഥാനത്തും കണ്ടുതുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.