കട്ടപ്പനയില്‍ മില്‍മ പാലിന് രണ്ട് രൂപ കൂടുതല്‍ വാങ്ങുന്നതായി പരാതി

കട്ടപ്പന: കട്ടപ്പനയിൽ മിൽമ പാലിന് രണ്ടുരൂപ  കൂടുതൽ വാങ്ങുന്നതായി പരാതി. സംസ്ഥാനത്തിൻെറ ഇതര പ്രദേശങ്ങളിൽ മിൽമ പാലിന് ലിറ്ററിന് 30 രൂപയാണ് വില. കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും ഒരു ലിറ്റ൪ പാൽ വാങ്ങുമ്പോൾ 32 രൂപ നൽകേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ.
മിൽമ പാക്കറ്റ് പാലിൻെറ അരലിറ്റ൪ കവറിൽ എം.ആ൪.പി വില 15 രൂപയെന്ന് പ്രിൻറ് ചെയ്തിട്ടുണ്ടെങ്കിലും വ്യാപാരികൾ 16 രൂപക്കാണ് ഇത് വിൽക്കുന്നത്. ഒരു ലിറ്റ൪ പാൽ (രണ്ട് പാക്കറ്റ്) വാങ്ങുമ്പോൾ രണ്ട് രൂപ അധികം നൽകണം. ഇതിനെ ചോദ്യം ചെയ്യുന്ന ഉപഭോക്താക്കളോട് പാൽ വിൽക്കാനില്ലെന്ന മറുപടിയാണ് വ്യാപാരികൾ നൽകുന്നത്.
എറണാകുളം മേഖല സഹകരണ ക്ഷീരോൽപ്പാദക യൂനിയൻെറ കീഴിൽ ‘മിൽമ പാൽ’ ഹോൾസെയിൽ ഏജൻറുമാ൪ക്ക് നൽകുന്നത് അരലിറ്ററിന് 13.979 രൂപക്കാണ്. റീട്ടെയിൽ വ്യാപാരികൾക്ക് 14.40 രൂപക്ക് നൽകും. റീട്ടെയിൽ വ്യാപാരികൾ ഇത് 15 രൂപക്ക് നൽകണമെന്നാണ് മിൽമ നിഷ്ക൪ഷിച്ചിരിക്കുന്നത്.
വ്യാപാരികൾ ഇത് മറച്ചുവെച്ച് 16 രൂപക്കാണ് പാൽ വിൽക്കുന്നത്. മുകളിൽ പറഞ്ഞ നിരക്കിൽ മാത്രമേ പാൽ വിൽക്കാവൂവെന്ന് യൂനിയൻ ജന. മാനേജ൪ 2011 സെപ്റ്റംബ൪ മൂന്നിന് ഇ.എച്ച്: ഇ.എം.ജി/6/2011 നമ്പറായി ഇറക്കിയ സ൪ക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കട്ടപ്പനയിലെ വ്യാപാരികൾ ഇത് പാലിക്കുന്നില്ല. ഇത് സംബന്ധിച്ച പരാതി മിൽമ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഉദ്യോഗസ്ഥ൪ നടപടി സ്വീകരിക്കുന്നില്ല. കട്ടപ്പനയിൽ മിൽമയുടെ തൈരിനും ചില വ്യാപാരികൾ ഒരു രൂപ കൂടുതൽ വാങ്ങുന്നുണ്ട്. 15 രൂപ 70 പൈസക്ക് റീട്ടെയിൽ വ്യാപാരിക്ക് കിട്ടുന്ന തൈര് 17 രൂപക്ക് ഉപഭോക്താവിന് നൽകണം. എന്നാൽ,കച്ചവടക്കാ൪ ഇത് 18 രൂപക്കാണ് നൽകുന്നത്. മിൽമ പാലിൻെറയും തൈരിൻെറയും വില മിൽമ ഔ് ലൈറ്റുകളിൽ പ്രദ൪ശിപ്പിക്കണമെന്നാണ് നിയമം.
കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇതും പാലിക്കുന്നില്ല. മിൽമ പാൽ കൂടുതൽ വിലയ്ക്ക് വിൽക്കുന്നതിനെതിരെ കൺസ്യൂമ൪ സംഘടനകൾ ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.