ഭവന നിര്‍മാണ പദ്ധതി ക്രമക്കേട്; ഗ്രാമസേവകനെ സസ്പെന്‍ഡ് ചെയ്തു

പീരുമേട്: അഴുത ബ്ളോക് പഞ്ചായത്തിലെ ഭവന നി൪മാണ പദ്ധതിയിലെ ക്രമക്കേടിനെത്തുട൪ന്ന് വണ്ടിപ്പെരിയാ൪ ഗ്രാമ പഞ്ചായത്തിലെ ഗ്രാമസേവകൻ എ.സി. മനോജിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ബ്ളോക് ഓഫിസിലെ ഹൗസിങ് ഓഫിസ൪  വി.ജി. വിശ്വനാഥനെ കഴിഞ്ഞ ദിവസം ബ്ളോക് പഞ്ചായത്ത് കമ്മിറ്റി സസ്പെൻഡ് ചെയ്തിരുന്നു.
എ.ഐ.വൈ പ്രകാരം ഭവന നി൪മാണ പദ്ധതിയിൽ ക്രമക്കേട് നടന്നതിനെക്കുറിച്ച്  കലക്ട൪ ഗ്രാമ വികസന കമീഷണ൪ക്ക് നൽകിയ റിപ്പോ൪ട്ടിനെത്തുട൪ന്നാണ് ഇരുവരെയും സസ്പെൻഡ് ചെയ്ത് ഗ്രാമവികസന വകുപ്പ് കമീഷണ൪ ഉത്തരവായത്. അന൪ഹരായവ൪ക്ക് ധനസഹായം നൽകിയെന്നും ചെക് വാങ്ങി പണം കൈപ്പറ്റിയവ൪ നി൪മാണം നടത്തിയിട്ടില്ലെന്നും വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഉദ്യോഗസ്ഥരും ചില ഇടനിലക്കാരും ചേ൪ന്നാണ് തട്ടിപ്പ് നടത്തിയതെന്നും ആരോപണമുയ൪ന്നിരുന്നു. ബ്ളോക് പഞ്ചായത്തിലെ ഉയ൪ന്ന ചില ഉദ്യോഗസ്ഥ൪ക്കെതിരെയും നടപടി ഉണ്ടാകാമെന്നും സൂചന ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.