നഴ്സിങ് വിദ്യാര്‍ഥിയെ കൈയേറ്റംചെയ്ത ആശുപത്രി സുരക്ഷാ ജീവനക്കാരന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ബി.എസ്സി നഴ്സിങ് വിദ്യാ൪ഥിയെ കൈയേറ്റം ചെയ്ത കേസിൽ മെഡിക്കൽ കോളജ് സുരക്ഷാജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സുരക്ഷാ ജീവനക്കാരൻ പത്മകുമാറിനെതിരെയാണ് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. മോഹൻദാസ് നടപടിയെടുത്തത്.
പ്രവേശ കവാടത്തിലൂടെ വാ൪ഡിലേക്ക് പോകാൻശ്രമിച്ച വിദ്യാ൪ഥിയെ പത്മകുമാ൪ തടയുകയായിരുന്നത്രെ. വാക്കേറ്റത്തെതുട൪ന്നാണ് കൈയേറ്റമുണ്ടായത്. നഴ്സിങ് വിദ്യാ൪ഥികൾ പഠിപ്പ്മുടക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.