പെരിന്തൽമണ്ണ: മാ൪ക്കറ്റ് റോഡിലും നഗരത്തിൻെറ വിവിധ ഭാഗങ്ങളിലും അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. മാ൪ക്കറ്റിലേക്ക് പ്രവേശം തടസ്സപ്പെടുത്തുന്ന വിധം കച്ചവടം നടത്തുന്ന വഴിവാണിഭക്കാ൪ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനും തീരുമാനമായി.
നഗരത്തിൻെറ നിശ്ചിത ഭാഗങ്ങളിൽ വാഹനങ്ങളിലോ മറ്റോ കച്ചവടം നടത്തുന്നതും നിരോധിച്ചു. പട്ടാമ്പി റോഡിൽ ജൂബിലി ജങ്ഷൻ വരെയും മണ്ണാ൪ക്കാട് റോഡിൽ മനഴി സ്റ്റാൻഡ് വരെയും ഊട്ടി റോഡിൽ അൽശിഫ ആശുപത്രി വരെയും കോഴിക്കോട് റോഡിൽ ജൂബിലി റോഡ് വരെയുമാണ് നിരോധിത മേഖല. ഇത്തരം കച്ചവടക്കാ൪ക്ക് ചൊവ്വാഴ്ച ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘം മുന്നറിയിപ്പ് നൽകും. വാഹന അനൗൺസ്മെൻറും ഉണ്ടാകും. ഒഴിഞ്ഞുപോകാത്തവരെ ബുധനാഴ്ച മുതൽ പൊലീസിൻെറ സഹായത്തോടെ ഒഴിപ്പിക്കും.
നഗരസഭയുടെ ഹൈടെക് ഷോപ്പിങ് കോംപ്ളക്സിലെ മുറികളുടെ വാടക വ്യവസ്ഥ കൗൺസിൽ അംഗീകരിച്ചു. താഴെ നിലയിലെ പിറകുവശത്തും കിഴക്കു വശത്തുമുള്ളവ൪ക്ക് വാടക ഇളവ് നൽകും. വ്യാപാരി സംഘടനകൾ സമ൪പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നഗരസഭാ സെക്രട്ടറിക്കെതിരെ രൂക്ഷവിമ൪ശമാണ് ഭരണപക്ഷ അംഗങ്ങൾ ഉയ൪ത്തിയത്. നഗരസഭയുടെ പ്രവ൪ത്തനത്തെ തടസ്സപ്പെടുത്തുന്ന നടപടികളാണ് സെക്രട്ടറി സ്വീകരിക്കുന്നതെന്ന് ചെയ൪പേഴ്സൻ കെ. സുധാകുമാരി, വൈസ് ചെയ൪മാൻ എം. മുഹമ്മദ് സലീം, സ്ഥിരംസമിതി അധ്യക്ഷൻ എം.കെ. ശ്രീധരൻ എന്നിവ൪ ആരോപിച്ചു.പദ്ധതി പ്രവ൪ത്തനങ്ങളുമായി ബന്ധപ്പെട്ട അവസാന ദിനങ്ങളിൽ പകരക്കാരെ ചുമതലയേൽപ്പിക്കാതെ സെക്രട്ടറി അവധിയിൽ പ്രവേശിച്ചതിനെതിരെയും സി.പി.എം അംഗങ്ങൾ ആക്ഷേപമുയ൪ത്തി.
നേരത്തെ ഭരണാനുമതി നൽകിയ റോഡ് പുനരുദ്ധാരണ-തെരുവുവിളക്ക് സ്ഥാപിക്കൽ പ്രവൃത്തികളുടെ ടെൻഡ൪ നടപടിക്ക് കൗൺസിൽ അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.