ഏഥർ മാജിക് അവസാനിക്കുന്നില്ല; ഇ.എൽ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള പുതിയ ഇലക്ട്രിക് സ്കൂട്ടർ ഉടൻ

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹനനിർമാതാക്കളായ ഏഥർ എനർജിയുടെ പുത്തൻ സ്കൂട്ടറിന്റെ ഡിസൈൻ പേറ്റന്റ് കമ്പനി സ്വന്തമാക്കി. ഇ.എൽ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് പുതിയ സ്കൂട്ടർ കമ്പനി നിർമിക്കുന്നത്. ഏഥർ ആരംഭിച്ചത് മുതലുള്ള ആദ്യ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ഏഥർ 450, ഏഥർ 340, ഏഥർ റിസ്‍ത തുടങ്ങിയ മൂന്ന് മോഡലുകൾ നിർമിച്ചത്. തുടർച്ചയായി വിൽപ്പനയിൽ മികച്ച നേട്ടം കൈവരിച്ച കമ്പനി, കഴിഞ്ഞ ഏതാനം മാസങ്ങൾക്ക് മുമ്പാണ് പുതിയ പ്ലാറ്റ്‌ഫോം രാജ്യത്തിന് സമർപ്പിച്ചത്.

ഇ.എൽ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന സ്കൂട്ടറിൽ എന്തൊക്കെ പ്രതീക്ഷിക്കാം?

മോഡുലാർ ഡിസൈൻ രൂപം പിന്തുടരുന്ന പുതിയ സ്കൂട്ടറിന്റെ പ്ലാറ്റ്‌ഫോം ബോഡിയിൽ ഒന്നിലധികം പ്രൊഡക്ടുകൾ നിർമിക്കാൻ സാധിക്കും. മാത്രമല്ല നിർമാണ ചെലവും കുറവായിരിക്കും. 2025ലെ ഏഥർ കമ്മ്യൂണിറ്റി ഡേയിലാണ് മോഡൽ ആദ്യമായി പ്രദർശിപ്പിച്ചത്. ഏഥർ റിസ്‌തയെ പോലെ ഫാമിലി സ്കൂട്ടർ ആശയത്തിൽ പുതിയ മോഡലുകൾ ഇ.എൽ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിർമിക്കാം.

ഏഥർ കമ്മ്യൂണിറ്റി ഡേയിൽ പ്രദർശിപ്പിച്ച പുതിയ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിർമിക്കുന്ന സ്കൂട്ടറിന് ലഭിക്കാവുന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്. രണ്ടുമുതൽ അഞ്ചുവരെ kWh ബാറ്ററി പാക്ക് ഉൾകൊള്ളാൻ ശേഷിയുള്ള പ്ലാറ്റ്ഫോമാണിത്. മുൻവശത്ത് 14 ഇഞ്ചും റിയറിൽ 12 ഇഞ്ച് ടയറും പ്രതീക്ഷിക്കാം. പുതിയ സ്വിൻഗ്രാം-മൗണ്ടഡ് മോട്ടോർ സജ്ജീകരണമാകും സ്കൂട്ടറിൽ ഉൾപെടുത്തുക. ഇതോടൊപ്പം ഏഴ് ഇഞ്ച് ടി.എഫ്.ടി ഡിസ്പ്ലേ കമ്പനി നൽകിയേക്കാം. ഇ.എൽ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന സ്കൂട്ടറുകൾ 2026ലെ ഉത്സവ സീസണുകളിൽ വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Ather magic doesn't end; new electric scooter based on EL platform coming soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.