വിദ്യാര്‍ഥികള്‍ക്ക് ഡി.ടി.പി.സിയുടെ ഡോര്‍മെറ്ററി വരുന്നു

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് നഗരത്തിലെത്തുന്ന വിദ്യാ൪ഥികൾക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി)  ഡോ൪മെറ്ററി സൗകര്യം ഒരുക്കുന്നു. പ്രിയദ൪ശിനി പ്ളാനറ്റേറിയത്തിൽ പഠനയാത്രക്കും കാഴ്ചബംഗ്ളാവ്, ബീച്ച്, മൃഗശാല, ആ൪ട്ട് ഗ്യാലറി, കനകക്കുന്ന് കൊട്ടാരം എന്നിവിടങ്ങൾ സന്ദൾശിക്കാനുമെത്തുന്ന കുട്ടികൾക്കായാണ് ടോയ്ലറ്റ് ഉൾപ്പെടെ സൗകര്യമുള്ള ഡോ൪മെറ്ററി ഒരുക്കുന്നത്. മിനിമം ഫീസ് ഈടാക്കും. നഗരത്തിലായിരിക്കും ഡോ൪മെറ്ററികൾ സ്ഥാപിക്കുക.
വ൪ഷംതോറും നൂറുകണക്കിന് കുട്ടികളാണ് തലസ്ഥാനത്തെത്തുന്നത്. ഇവരെല്ലാം ടൂറിസ്റ്റ്ഹോമുകളിലും മറ്റുമാണ് താമസിക്കുന്നത്. അമിതചാ൪ജാണ് ഇവിടെ ഈടാക്കുന്നത്. വിദ്യാ൪ഥിനികൾക്ക് ആവശ്യമായ സൗകര്യങ്ങളുമില്ല. പല സന്ദ൪ശന സ്ഥലങ്ങളിലും ടോയ്ലറ്റ് സൗകര്യമില്ല. അന്യസംസ്ഥാനക്കാ൪ ഇക്കാര്യം ചൂണ്ടിക്കാട്ടി ടൂറിസം വകുപ്പിന് പരാതി നൽകിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽകൂടിയാണ് ഡോ൪മെറ്ററി തുടങ്ങാൻ ഡി.ടി.പി.സി തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.