നഗരത്തില്‍ മാലിന്യം തരംതിരിച്ച് ശേഖരിച്ചുതുടങ്ങി

കൊല്ലം: നഗരസഭ ജീവനക്കാ൪ മാലിന്യം തരംതിരിച്ച് ശേഖരിച്ചുതുടങ്ങി. എളുപ്പത്തിൽ സംസ്കരിക്കുന്നതിനുവേണ്ടിയാണിത്. മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ചുതുടങ്ങിയിട്ടുള്ളത്. പേപ്പറുകൾ, പ്ളാസ്റ്റിക്കുകൾ, മറ്റ് മാലിന്യങ്ങൾ എന്നിവ വെവ്വേറെ ശേഖരിച്ചശേഷം പേപ്പറുകളും പ്ളാസ്റ്റിക്കും കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളാണ് തരംതിരിച്ച് വാഹനത്തിൽ കയറ്റി സംഭരണപ്ളാൻറിലേക്ക് കൊണ്ടുപോകുന്നത്. മാലിന്യക്കൂമ്പാരങ്ങളിൽനിന്ന് ലഭിക്കുന്ന പേപ്പറുകൾ പുല൪ച്ചെ അതാതിടങ്ങളിൽത്തന്നെ സ്ഥലം കണ്ടെത്തി കത്തിച്ചുകളയുകയാണ് ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.