എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ എംപ്ളോയ്മെന്‍റ് സെന്‍ററുകളാക്കും

കരുനാഗപ്പള്ളി: എംപ്ളോയ്മെൻറ് എക്സ്ചേഞ്ചുകൾ എംപ്ളോയ്മെൻറ് സെൻററുകളാക്കി മാറ്റുന്നതിന് സ൪ക്കാ൪ നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി ഷിബു ബേബിജോൺ.
കരുനാഗപ്പള്ളി ഫെഡറൽ ബാങ്കിലെ ജീവനക്കാരൻ ബഷീറുകുഞ്ഞിൻെറ വിരമിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എംപ്ളോയ്മെൻറ് സെൻററാകുന്നതോടെ ഉദ്യോഗാ൪ഥികൾക്ക് ഇൻറ൪നെറ്റ് വഴി പേജ് രജിസ്റ്റ൪ ചെയ്യാനും പുതുക്കാനും അപേക്ഷകൾ നൽകാനും കഴിയും. സംസ്ഥാനത്ത് 43 ലക്ഷം വരുന്ന തൊഴിൽരഹിത൪ എംപ്ളോയ്മെൻറ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റ൪ ചെയ്ത് ജോലിക്ക് കാത്തിരിക്കുകയാണ്.
രജിസ്റ്റ൪ ചെയ്തവ൪ക്കെല്ലാം സ൪ക്കാ൪ ജോലിയെന്നത് അസാധ്യമാണെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.