മനോജിന്‍െറ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

പത്തനാപുരം: പട്ടാഴി വടക്കേക്കര ലക്ഷംവീട് കോളനിയിൽ കുട്ടൻ എന്ന മനോജിൻെറ ദുരൂഹമരണം ക്രൈംബ്രാഞ്ചിനുവിട്ട് ഉത്തരവായി. ബന്ധുക്കൾ, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവ൪ എം.എൽ.എമാരായ ചിറ്റയം ഗോപകുമാ൪, കെ. രാജു എന്നിവ൪ വഴി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെതുട൪ന്നാണ് നടപടി. ഫെബ്രുവരി 21 നാണ് മനോജിനെ കാണാതായതും രണ്ട് ദിവസങ്ങൾക്കുശേഷം ആറാട്ടുപുഴ കടവിനുസമീപം പരിക്കേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുന്നതും.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും അന്നേ ആക്ഷേപമുന്നയിച്ചിരുന്നു. പിന്നീട് വെള്ളം കുടിച്ച് ശ്വാസംമുട്ടിയാണ്  മരിച്ചതെന്ന പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടി ലോക്കൽ പൊലീസ് അന്വേഷണം മരവിപ്പിച്ചു. ഇതിനിടെ ചോദ്യംചെയ്യാനെന്ന് പറഞ്ഞ് മനോജിൻെറ സുഹൃത്തും ബന്ധുവുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമം നടത്തിയത് നാട്ടുകാ൪ തടഞ്ഞു. ഇത് പൊലീസുമായുള്ള സംഘ൪ഷത്തിന് കാരണമായി. പിന്നീടാണ് എം.എൽ.എ മാരുടെ സഹായത്തോടെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.