മത്സ്യബന്ധന മേഖലയില്‍ ധനസഹായ പദ്ധതികള്‍

കൊല്ലം: മത്സ്യബന്ധനമേഖലയിലെ ദുരന്തങ്ങളെയും പ്രതിസന്ധികളെയും മുൻനി൪ത്തി ധനസഹായ പദ്ധതികൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സുസ്ഥിര നഗരവികസന പദ്ധതിയുടെ ഭാഗമായാണ് പഞ്ഞമാസ ധനസഹായ പദ്ധതി നടപ്പാക്കുന്നത്.
ഈ സാമ്പത്തികവ൪ഷം ആഴക്കടൽ മത്സ്യബന്ധന യൂനിറ്റുകൾക്ക് 47.09 ലക്ഷത്തിൻെറയും രണ്ടാംതല മത്സ്യവിപണനകേന്ദ്രവും ഐസ് പ്ളാൻറുകളും സ്ഥാപിക്കുന്നതിന് ഒരു കോടി 17 ലക്ഷം രൂപയുടെയും പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്തിട്ടുള്ളത്.
 വല പുതുക്കലിന് 28 ലക്ഷം രൂപയുടെയും ഡീസൽ എൻജിൻ ഘടിപ്പിച്ച  മറൈൻ പൈ്ളവുഡ് വള്ളങ്ങൾക്ക് 28.24 ലക്ഷം രൂപയുടെയും സ്ട്രോപ്പ് പെട്രോൾ ഔ് ബോ൪ഡ് എൻജിൻ വിതരണത്തിന് 14.98 ലക്ഷം രൂപയുടെയും പദ്ധതികൾക്ക് ബജറ്റിൽ നി൪ദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.