മഹാന്മാരുടെ പ്രതിമകള്‍ സ്ഥാപിക്കും

കൊല്ലം: കൊല്ലത്തെ പ്രശസ്ത വ്യക്തികളുടെ പ്രതിമകൾ നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും. സി.വി. കുഞ്ഞുരാമൻ, വി. ഗംഗാധരൻ, ആ൪.എസ്. ഉണ്ണി, ഒ. മാധവൻ, തിരുനല്ലൂ൪ കരുണാകരൻ, വി. സാംബശിവൻ എന്നിവരുടെ പ്രതിമകളാണ് നഗരത്തിൽ സ്ഥാപിക്കുന്നത്. ഇതിനായി 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വി. സാംബശിവൻെറ പ്രതിമ തോപ്പിൽകടവിലെ കോ൪പറേഷൻ വക സ്ഥലത്ത് സ്ഥാപിക്കും. സ൪ക്കാറിൻെറ നി൪ദേശങ്ങൾക്ക് വിധേയമായി സി.വി. കുഞ്ഞുരാമൻെറ പ്രതിമ നെഹ്റു പാ൪ക്കിന് സമീപത്തും വി. ഗംഗാധരൻെറ പ്രതിമ കടപ്പാക്കടയിലും ഒ. മാധവൻെറ പ്രതിമ കപ്പലണ്ടിമുക്കിലും ആ൪.എസ്. ഉണ്ണിയുടെ പ്രതിമ രാമൻകുളങ്ങരയിലും തിരുനല്ലൂ൪ കരുണാകരൻെറ പ്രതിമ ഹൈസ്കൂൾ ജങ്ഷന് സമീപത്തും സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്.
കോ൪പറേഷൻ ലൈബ്രറികളുടെ പ്രവ൪ത്തനം മെച്ചപ്പെടുത്തുന്നതിനായി ജനകീയ കമ്മിറ്റികൾ രൂപവത്കരിച്ച് ഗ്രന്ഥശാലകൾ സംഘത്തിൽ അഫിലിയേറ്റ് ചെയ്യുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. എല്ലാ ഗ്രന്ഥശാലകൾക്കും പാ൪ട്ട് ടൈം ലൈബ്രേറിയൻമാരുടെ സേവനം ലഭ്യമാക്കാനും തീരുമാനമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.