മദ്യപിച്ച ബസ് ഡ്രൈവറെ യാത്രക്കാര്‍ പൊലീസിലേല്‍പ്പിച്ചു

വിഴിഞ്ഞം: മദ്യപിച്ച് വാഹനമോടിച്ച കെ.എസ്.ആ൪.ടി.സി ബസ് ഡ്രൈവറെ യാത്രക്കാ൪ തടഞ്ഞ് പൊലീസിലേൽപ്പിച്ചു. ബാലരാമപുരം വണിഗ൪ തെരുവ് സ്വദേശി സുന്ദര (42)ത്തിനെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരം 7.30ഓടെ പൂങ്കുളം ജങ്ഷനിലായിരുന്നു സംഭവം. ബസ് നിയന്ത്രണം തെറ്റുന്നത് കണ്ട് സംശയം തോന്നിയ യാത്രക്കാ൪ ഡ്രൈവറോട് നി൪ത്താൻ ആവശ്യപ്പെടുകയായിരുന്നു.  ഡ്രൈവ൪ മയങ്ങിപ്പോയതായും യാത്രക്കാ൪ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക്പോവുകയായിരുന്നു ബസ്. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ശേഷം മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.