തിരുവനന്തപുരം: ജനമൈത്രി പൊലീസിന് കൂടുതൽ മാതൃകയാകുയാണ് ഫോ൪ട്ട് സ്റ്റേഷൻ. പൊതുജനങ്ങളും പൊലീസും ഒറ്റക്കെട്ടായാൽ എത്രമാത്രം പ്രയോജനകരമാകുമെന്ന് തെളിയിക്കുകയാണ് ഇവിടത്തെ ജനമൈത്രി സംവിധാനം.
13 സെക്ടറുകളിലായി 132 റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ വനിതാ സൗഹൃദകേന്ദ്രം, സ്റ്റുഡൻസ് പൊലീസ് വിങ്, സ്ത്രീകൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ളാസുകൾ തുടങ്ങിയവയിലൂടെ ശ്രദ്ധേനേടിക്കഴിഞ്ഞു ഫോ൪ട്ട് സ്റ്റേഷൻ. ഇപ്പോൾ മുതി൪ന്ന പൗരന്മാ൪ക്കായി സഹായകേന്ദ്രവും ഒരുങ്ങുകയാണ്. മണക്കാട് ഗേൾസ് ഹൈസ്കൂളിലെ 84 വിദ്യാ൪ഥികളെ ഉൾപ്പെടുത്തി പരിശീലിപ്പിച്ച സ്റ്റുഡൻസ് പൊലീസ് സംസ്ഥാനതലത്തിൽതന്നെ മുന്നിലാണ്.
സ്റ്റേഷൻ പരിധിയിലെ ഓട്ടോ ഡ്രൈവ൪മാ൪ക്ക് ബോധവത്കരണത്തിനൊപ്പം അവരിൽ നിന്ന് ആവശ്യമായ സന്ദേശങ്ങൾ ലഭ്യമാക്കുന്നത് സ്റ്റേഷൻെറ പ്രത്യേകതയാണ്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായ കരിമഠം കോളനി നിവാസികൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് ജനമൈത്രി പൊലീസ് നി൪വഹിച്ച സേവനം പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഉദയകുമാ൪ ഉരുട്ടിക്കൊലക്കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനുണ്ടായ ദുഷ്പേര് മാറ്റുന്നതിനും പൊതുജനങ്ങൾക്ക് കൂടുതൽ സഹായമെത്തിക്കാനുമാണ്ശ്രമിക്കുന്നതെന്ന് സി.ഐ സുരേഷ്കുമാ൪, എസ്.ഐ എ.കെ. ഷെറിൻ എന്നിവ൪ പറഞ്ഞു. വരുന്ന അധ്യയനവ൪ഷം ഏതാനും നി൪ധന വിദ്യാ൪ഥികളെ ദത്തെടുക്കുന്നതിനും വൃദ്ധസദനം ആരംഭിക്കുന്നതിനും പദ്ധതിയുണ്ടെന്ന് കൺവീന൪ കുര്യാത്തി ശ്രീകണ്ഠൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.