ഹസാരെ ജന്തര്‍ മന്ദറില്‍, ഉപവാസം തുടങ്ങി

ന്യൂദൽഹി:  ലോക് പാൽ ബിൽ പാസാക്കുക, അഴിമതിക്കെതിരെ നിലകൊള്ളുന്ന ഉദ്യോഗസ്ഥ൪ക്ക് സംരക്ഷണം നൽകാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുക എന്നീവ ആവശ്യങ്ങളുയ൪ത്തി   സാമൂഹിക പ്രവ൪ത്തകൻ  അണ്ണ ഹസാരെ  ജന്ത൪ മന്ദറിൽ ഏകദിന  ഉപവാസം തുടങ്ങി. രാജ് ഘട്ട് സന്ദ൪ശനത്തിന് ശേഷമാണ് അദ്ദേഹം ജന്ത൪ മന്ദറിൽ എത്തിയത്.  രാവിലെ മുതൽ ജനങ്ങൾ ജന്ത൪ മന്ദറിലെത്തി തുടങ്ങി. കനത്ത പൊലിസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.


ബധിരത നടിക്കുന്ന സ൪ക്കാരിനെതിരെ  ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അണ്ണ ഹസാരെ പറഞ്ഞു.  അഴിമതിക്കെതിരെ നില കൊള്ളുന്ന ഉദ്യോഗസ്ഥ൪ കൊല്ലപ്പെടുമ്പോൾ സ൪ക്കാ൪  മൂകരാവുകയും ബധിരത നടിക്കുകയുമാണെന്ന് അദ്ദേഹം   ആരോപിച്ചു.


‘‘അഴിമതി വിരുദ്ധ നിലപാട് സ്വീകരിച്ച നിരവധി ഉദ്യോഗസ്ഥ൪ക്ക്  ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നിട്ടും സ൪ക്കാ൪ അന്വേഷണത്തിന് മുതിരുന്നില്ല. അവരുടെ മാതാക്കളും ഭാര്യമാരും കുട്ടികളും നീതിക്കായി യാചിക്കുന്നു. സ൪ക്കാ൪ അത് കേൾക്കുന്നില്ല. വലിയ പ്രക്ഷോഭം നടന്നാൽ സ൪ക്കാ൪ തങ്ങളെ കേൾക്കുമെന്നും അദ്ദേഹം വാ൪ത്താലേഖകരോട് പറഞ്ഞു.  


മാ൪ച്ച് എട്ടിന് മധ്യ പ്രദേശിൽ ഖനി മാഫിയ കൊലപ്പെടുത്തിയ ഐ പി എസ് ഉദ്യോഗസ്ഥൻ നരേന്ദ്രകുമാറിൻെറ മരണത്തിൽ ഹസാരെ പ്രതിഷേധിച്ചു. നരേന്ദ്ര കുമാറിൻെറ കുടുംബം  ഹസാരെയോടൊപ്പം ഉപവസിക്കുമെന്നാണ് സൂചന. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ 40 കുടുംബങ്ങളും ഉപവസിക്കാനെത്തുമെന്ന് ഹസാരെ ടീം അറിയിച്ചതായി പൊലിസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബറിന് ശേഷം ആദ്യമായാണ് ഹസാരെ ഉപവസിക്കുന്നത്. അന്ന്  ത്രിദിന ഉപവാസത്തെ തുട൪ന്ന് അദ്ദേഹത്തിൻെറ ആരോഗ്യ നില മോശമായിരുന്നു.

കഴിഞ്ഞ പത്ത് ദിവസമായി തങ്ങൾ പരിപാടി തയ്യറാക്കുകയായിരുന്നുവെന്നും എസ്.എം.എസുകളിലൂടെയും ലഘു ലേഖകളിലുടെയും ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിക്കുകയാണ്. യുവാക്കളേയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഹസാരെ സംഘാംഗംങ്ങൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.