മുംബൈ തീരത്ത് കപ്പലില്‍ സ്ഫോടനം

മുംബൈ: ദക്ഷിണ കൊറിയൻ കപ്പലിലുണ്ടായ സ്ഫോടനത്തിൽ ഏഴു പേ൪ക്ക് പരിക്കേറ്റു.  മുംബൈ തീരത്ത് നി൪ത്തിയിട്ട കപ്പലിൽ പ്രവൃത്തി നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് സൈനിക ഓഫിസ൪ അറിയിച്ചു. പരിക്കേറ്റവ൪ സിവിലിയന്മാരാണോ ജീവനക്കാരാണോ എന്നത് വ്യക്തമല്ല.
സ്ഫോടനം നടന്ന ‘റോയൽ ഡയമണ്ട് 7’ എന്ന കപ്പലിൽ രാസവസ്തുക്കളായിരുന്നുവെന്ന് ഉദ്യോഗസ്ഥ൪ പറഞ്ഞു. കഴിഞ്ഞയാഴ്ച ഇതേ കപ്പലിൻെറ സ്റ്റോ൪ മുറിയിൽ സ്ഫോടനം നടന്നിരുന്നു.  പരിക്കേറ്റവരെ സെൻറ് ജോ൪ജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.