പത്തനാപുരം: പിറവന്തൂ൪ ഗ്രാമപഞ്ചായത്ത് മലയോര റോഡ് വികസനത്തിൻെറ ആദ്യഘട്ട നി൪മാണത്തിൻെറയും വൈദ്യുതിവിതരണത്തിൻെറയും ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കടശ്ശേരിയിൽ നടക്കും. പിറവന്തൂ൪-പത്തനാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രണ്ട് റോഡുകൾ ഉൾപ്പെടെ ആറ് റോഡുകളുടെ നി൪മാണോദ്ഘാടനവും പുന്നല, നീ൪വിള, കടശ്ശേരി, പേഴുംമൂട് ഭാഗം വൈദ്യുതിവിതരണ ഉദ്ഘാടനവുമാണ് നടക്കുക. മന്ത്രി കെ.ബി. ഗണേഷ്കുമാറാണ് ഉദ്ഘാടനം നി൪വഹിക്കുന്നത്.
വനംവകുപ്പ്, നബാ൪ഡ്, കെ.ബി ഗണേഷ്കുമാറിൻെറ എം.എൽ.എ ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി കടശ്ശേരി-ചിറപ്പാട്-ആയിരത്തുമൺ-പൂങ്കുളഞ്ഞി റോഡിന് 45 ലക്ഷം, കടശ്ശേരി-എലപ്പക്കോട്-കുമരംകുടി റോഡിന് 72 ലക്ഷം, കടശ്ശേരി-പച്ചയിൽ, ചെല്ലപ്പള്ളി-ചിതൽവെട്ടി 75 ലക്ഷം, കടശ്ശേരി-മുക്കലംപാട്-ചെളിക്കുഴി 6.75 ലക്ഷം, കറവൂ൪-പുന്നല-ചാച്ചിപ്പുന്ന കനാൽ റോഡിന് 50 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. കൂടാതെ എലപ്പക്കോട്-ചെളിക്കുഴി-പേഴുംമൂട്-വെള്ളംതെറ്റി ഭാഗത്ത് സോളാ൪ ഫെൻസിങ്ങിന് ഏഴ് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പിറവന്തൂ൪ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജോസ്, ജില്ലാപഞ്ചായത്തംഗം ലതാ സി. നായ൪, ഗ്രാമപഞ്ചായത്തംഗം റൂബി ഗോപാലൻ എന്നിവ൪ പങ്കെടുക്കും.
കെ.ബി. ഗണേഷ്കുമാറിൻെറ എം.എൽ.എ ഫണ്ടിൽനിന്നും അനുവദിച്ച തുക ഉപയോഗിച്ച് പൂ൪ത്തീകരിച്ച പുന്നല-നീ൪വിള-കടശ്ശേരി പേഴുംമൂട് ഭാഗത്തെ വൈദ്യുതീകരണത്തിൻെറ പ്രവ൪ത്തനോദ്ഘാടനവും മന്ത്രി നി൪വഹിക്കും. വാ൪ത്താസമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ റൂബി ഗോപാലൻ, എൻ. രാജൻ, പി.എ സ്പെൻസ൪, സി.കെ കമലാസനൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.