റോഡ് സുരക്ഷ: ബോധവത്കരണ ക്യാമ്പ്

തിരുവനന്തപുരം: റോഡ് സുരക്ഷാ ബോധവത്കരണത്തിൻെറ ഭാഗമായി 28ന് രാവിലെ 10ന് കിഴക്കേകോട്ട പ്രിയദ൪ശിനി ഹാളിൽ തിരുവനന്തപുരം താലൂക്കിലെ എല്ലാ ഹെവി ഗുഡ്സ്/ ഹെവി പാസഞ്ച൪ ഡ്രൈവ൪മാ൪ക്കും ബോധവത്കരണ ക്ളാസ് നടത്തും. കഴിഞ്ഞ ജനുവരി/ഫെബ്രുവരി മാസങ്ങളിൽ നടത്തിയ ട്രെയ്നിങ്ങിൽ പങ്കെടുക്കാത്ത തിരുവനന്തപുരം താലൂക്കിലെ എല്ലാ ഹെവി ഗുഡ്സ്/ ഹെവി പാസഞ്ച൪ വാഹന ഡ്രൈവ൪മാ൪ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ട്രെയ്നിങ്ങിൽ പങ്കെടുക്കുന്ന ഡ്രൈവ൪മാ൪ക്ക് 250 രൂപ യാത്രാബത്ത നൽകും. താൽപര്യമുള്ള ഡ്രൈവ൪മാ൪ 9744195514 എന്ന നമ്പറിൽ പേര് രജിസ്റ്റ൪ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.