സുകുമാരന്‍ നായര്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം -കെ.എസ്.യു

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ പഠിക്കുന്നതിനുവേണ്ടി നിയോഗിച്ച ഡോ. സുകുമാരൻ നായ൪ കമീഷൻ റിപ്പോ൪ട്ട് അടിയന്തരമായി നടപ്പാക്കണമെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.പി.എസ്.സി അപേക്ഷക്കുള്ള പ്രായപരിധി നീട്ടുകയും സൂപ്പ൪ ന്യൂമറിക് തസ്തിക സൃഷ്ടിക്കാനുമുള്ള യു.ഡി.എഫ് സ൪ക്കാറിൻെറ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു.
യോഗത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് വി.എസ്. ജോയി അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസഫ് വാഴക്കൻ എം.എൽ.എ, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ തുടങ്ങിയവ൪ സംസാരിച്ചു. എ.എം. രോഹിത്ത് സ്വാഗതവും ബിനു ചുള്ളിയിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.