വലിയതുറ: തിരുവനന്തപുരം വിമാനത്താവള സുരക്ഷ ഉറപ്പാക്കാൻ സി.ഐ.എസ്.എഫിൻെറ ഡോഗ് സ്ക്വാഡ് കേന്ദ്രം വരുന്നു.
മുട്ടത്തറ പെരുനെല്ലിക്കു സമീപം സി.ഐ.എസ്.എഫിൻെറ ബാരക്കിനടുത്തായിരിക്കും ഡോഗ് സ്ക്വാഡ് കേന്ദ്രം.
ആദ്യഘട്ടത്തിൽ ആറ് ‘സ്നിഫ൪’ കളാണ് ഉണ്ടാകുക. ഹരിയാനയിലെ ഭാനുവിലാണ് ഇവക്ക് പരിശീലനം.
ഇന്തോ ടിബറ്റൻ ബോ൪ഡ൪ പൊലീസ്, മധ്യപ്രദേശ് തെക്കൻപുരിലെ ബി.എസ്.എഫ് അക്കാദമി എന്നിവിടങ്ങളിലുള്ള വിദഗ്ധരാണ് നായ്ക്കൾക്കും ഇവയെ നിയന്ത്രിക്കുന്ന ഡോഗ് ഹാൻഡ്ലേഴ്സിൽ നിന്നും പരിശീലനം നൽകുന്നത്. ആറുമാസമാണ് പരിശീലനം. പരിശീലനത്തിനുശേഷം വിമാനത്താവളത്തിൽ ഇവയുടെ സേവനം ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.