വാഷിങ്ടൺ: ഇറാൻെറ എണ്ണയെ ആശ്രയിക്കുന്നത് ചുരുക്കാൻ ഇന്ത്യ, തു൪ക്കി തുടങ്ങി രാജ്യങ്ങളുമായി അമേരിക്ക ച൪ച്ചയിൽ. ഇറാനുമേൽ അമേരിക്ക ഏ൪പ്പെടുത്തുന്ന ഉപരോധത്തിൽനിന്ന് ഒഴിവാകാൻ ഈ രാജ്യങ്ങളെ പ്രാപ്തരാക്കുന്നതിൻെറ ഭാഗമായാണ് അമേരിക്കയുടെ നീക്കം. എണ്ണ ലഭ്യമാക്കുന്നതിന് ബദൽ മാ൪ഗങ്ങളാണ് ച൪ച്ചയിൽ ആരായുന്നതെന്ന് സ്റ്റേറ്റ് വക്താവ് വിക്ടോറിയ നുലൻറ് പറഞ്ഞു.
ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ എന്ത് ഉപരോധമാണ് സ്വീകരിക്കുകയെന്ന ചോദ്യത്തിന് അക്കാര്യങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളൊന്നും നടത്തുന്നില്ലെന്നും നിരവധി രാജ്യങ്ങളുമായി ഉഭയകക്ഷി ച൪ച്ചകൾ തുടരുകയാണെന്നും അവ൪ പറഞ്ഞു. ഇറാനെതിരെയുള്ള അമേരിക്കൻ ഉപരോധത്തിൽനിന്ന് ഒഴിവാക്കിയ 11 രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞദിവസം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിൻറൻ പ്രഖ്യാപിച്ചിരുന്നു. ഏഷ്യയിൽനിന്ന് ജപ്പാൻ മാത്രമാണ് ഈ പട്ടികയിലുള്ളത്. ഇന്ത്യ, ചൈന, തു൪ക്കി, ദക്ഷിണ കൊറിയ തുടങ്ങിയ 12 രാജ്യങ്ങളുമായാണ് ച൪ച്ച നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.