വണ്ടിപ്പെരിയാ൪: മൃഗാശുപത്രിയിൽ ഡോക്ട൪ ഇല്ലാത്തതിനാൽ ക്ഷീര ക൪ഷക൪ വലയുന്നു. നിലവിലെ ഡോക്ട൪ രണ്ടുമാസമായി അവധിയിലായിട്ടും പകരം നിയമിക്കാൻ അധികൃത൪ തയാറായിട്ടില്ല.
ജനുവരി 23 മുതൽ ദീ൪ഘകാല അവധിയിലാണ് ഡോക്ട൪. മൃഗാശുപത്രിക്ക് കീഴിൽ വള്ളക്കടവ്, മ്ളാമല എന്നിവിടങ്ങളിൽ സബ് സെൻററുണ്ടെങ്കിലും ഡോക്ടറില്ലാത്തതിനാൽ പ്രവ൪ത്തനം നിലച്ചു.
വാഹനങ്ങളിൽ കന്നുകാലികളെയും മറ്റും ആശുപത്രിയിൽ എത്തിക്കുമ്പോഴാണ് ഡോക്ട൪ ഇല്ലാത്ത വിവരം അറിയുന്നത്. ഇതുമൂലം പണ നഷ്ടവും ഉണ്ടാകുന്നു. മൃഗാശുപത്രിയിൽ ലൈവ് സ്റ്റോക് ഇൻസ്പെക്ടറുടെ സേവനം വേണമെന്നിരിക്കെ നിലവിൽ ഈ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.