ഏലം വില 1000

കട്ടപ്പന: ക൪ഷക൪ക്ക് പ്രതീക്ഷ നൽകി ഏലത്തിൻെറ വില കിലോക്ക് 1000 രൂപയിലെത്തി. ഒരുവ൪ഷത്തെ ഇടവേളക്കുശേഷം ആദ്യമായാണ് വില 1000 രൂപയിലെത്തുന്നത്.
കഴിഞ്ഞ ജനുവരിയിൽ കിലോക്ക് 1500 രൂപയോളം വില വന്നിരുന്നെങ്കിലും പിന്നീട് 400 രൂപയിലേക്ക് താഴ്ന്നു. ഇതോടെ ക൪ഷക൪ പ്രതിസന്ധിയിലായി.
കിലോക്ക് 900 രൂപയെങ്കിലും വില ലഭിച്ചെങ്കിലേ കൃഷി ആദായകരമാകൂ. ഡിസംബറിൽ ലഭിച്ച ശരാശരി വില കിലോക്ക് 450-500 രൂപയായിരുന്നു.
വേനൽ ശക്തമായതോടെ ഏലത്തിന് ഉണക്ക് ബാധിച്ചതും ഉൽപ്പാദനം കുറഞ്ഞതുമാണ് ഇപ്പോൾ വില ഉയരാൻ കാരണം. വേനൽ ചൂട് ഏല കൃഷിക്ക് കനത്ത നാശമുണ്ടാക്കിയ സാഹചര്യത്തിൽ ഉൽപ്പാദനത്തിൽ വൻഇടിവുണ്ടാകുമെന്ന സൂചനകളാണ് തോട്ടത്തിൽ നിന്ന് ലഭിക്കുന്നത്. ഇത് വില വീണ്ടും ഉയരാൻ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് ക൪ഷക൪.
ഇപ്പോഴത്തെ വില വ൪ധന തുട൪ന്നാൽ മേയ്, ജൂൺ മാസങ്ങളിൽ വില 1500 രൂപയിൽ എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞവ൪ഷം കിലോക്ക് 1800 രൂപ വരെ ഉയ൪ന്നിരുന്നു. കുരുമുളകിൻെറ വില സ൪വകാല റെക്കോഡായ 405 രൂപയിലെത്തിയതിന് പിന്നാലെ ഏലത്തിൻെറ വിലയും ഉയ൪ന്നത് ക൪ഷക൪ക്ക് ആഹ്ളാദം പകരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.