വൈദ്യുതിമോഷണം പിടികൂടി

അഞ്ചൽ: ഗാ൪ഹിക ആവശ്യത്തിനുള്ള വൈദ്യുതികണക്ഷനിൽനിന്ന് കേബിൾ സ൪വീസ് നടത്തുന്നതിന് വൈദ്യുതി ഉപയോഗിച്ചത് കെ.എസ്.ഇ.ബി സെക്ഷൻ സ്ക്വാഡ് കണ്ടെത്തി പിഴ ഈടാക്കി. കരുകോൺ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വീട്ടിനുള്ളിലെ അലമാരയുടെ മുകളിൽ സ്ഥാപിച്ചിരുന്ന ഇൻജക്ട൪ ഉപയോഗിച്ചാണ് വൈദ്യുതി മോഷ്ടിച്ചിരുന്നത്.
രഹസ്യവിവരം ലഭിച്ചതിനെതുട൪ന്ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ സെക്ഷൻ എ.ഇ, ഓവ൪സിയ൪, ലൈൻമാൻമാ൪, വ൪ക്ക൪ എന്നിവരുൾപ്പെടുന്ന സെക്ഷൻ ടീം എത്തിയാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. തുട൪ന്ന് 18000 രൂപ പിഴയീടാക്കുന്നതിന് നോട്ടീസ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.