ജല വിതരണ പദ്ധതി നിര്‍മാണം ജനപ്രതിനിധികള്‍ തടഞ്ഞു

മൂവാറ്റുപുഴ: മുളവൂ൪-ഇരമല്ലൂ൪-അശമന്നൂ൪ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പിടുന്നതിൻെറ നി൪മാണം പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിലെത്തിയ ജനപ്രതിനിധികൾ തടഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ നിരപ്പ് ഒഴുപാറയിലാണ് പൈപ്പിടൽ നടപടി തടഞ്ഞത്.
പായിപ്ര,അശമന്നൂ൪, നെല്ലിക്കുഴി പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി രണ്ടുമാസം മുമ്പാണ് തുറന്നുകൊടുത്തത്. 2000ൽ നി൪മാണമാരംഭിച്ച പദ്ധതി ഒരുപതിറ്റാണ്ടിന് ശേഷം 2011 ഡിസംബറിലാണ് മുഖ്യമന്ത്രി ഭാഗികമായി തുറന്നുകൊടുത്തത്. പായിപ്ര പഞ്ചായത്തിലെ മുളവൂ൪, പായിപ്ര മേഖലകളിൽ മാത്രമാണ് പദ്ധതിയിൽ നിന്നും കുടിവെള്ളം ലഭിക്കുന്നുള്ളൂ.  നെല്ലിക്കുഴി പഞ്ചായത്തിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള നി൪മാണം ദിവസങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്.
 എന്നാൽ, മൂന്ന് പഞ്ചായത്തിനുവേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ ടാങ്ക് സ്ഥിതി ചെയ്യുന്ന മുളവൂ൪ നിരപ്പിൽ ഒരേക്ക൪ ഇരുപത് സെൻറ് സ്ഥലം പായിപ്ര പഞ്ചായത്താണ് വാങ്ങിയിരുന്നത്.  12 ലക്ഷം രൂപക്ക് വാങ്ങിയ സ്ഥലത്തിൻെറ വിഹിതം പഞ്ചായത്തുകൾ നൽകണമെന്നായിരുന്നു ധാരണ.
എന്നാൽ, ഇതുവരെ വിഹിതം നൽകാൻ നെല്ലിക്കുഴി, അശമന്നൂ൪ പഞ്ചായത്തുകൾ തയാറായില്ല. ഇതേ തുട൪ന്നാണ് നെല്ലിക്കുഴിയിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പിൻെറ നി൪മാണം  തടഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.എ. ബഷീറും മറ്റു മെംബ൪മാരും പറഞ്ഞു. പദ്ധതിയുടെ മെയിൻ ടാങ്ക് അടക്കം സ്ഥിതി ചെയ്യുന്ന മുളവൂ൪ മേഖലയിൽ പോലും കുടിവെള്ളം കൊടുക്കാതെയാണ്  മറ്റു പഞ്ചായത്തുകളിലേക്ക് വെള്ളം കൊണ്ടുപോകുന്നതെന്നും അവ൪ ചൂണ്ടിക്കാട്ടി.
ഇതിനിടെ തക൪ന്ന് കിടക്കുന്ന കീച്ചേരിപ്പടി-ഇരമല്ലൂ൪ റോഡ് വ൪ഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസമാണ്  ടാ൪ ചെയ്തത്. പി.ഡബ്ള്യു.ഡിയുടെ അനുവാദമില്ലാതെ ഏകപക്ഷീയമായി റോഡ് വെട്ടിപ്പൊളിച്ചാണ് പൈപ്പിട്ടതെന്ന ആരോപണവും ഉയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.