പെരുമ്പിലാവ്: രോഗത്തിൻെറ പിടിയിലമ൪ന്ന് വ൪ഷങ്ങളായി തലചായ്ക്കാൻ കൂരയെന്ന സ്വപ്നവുമായി കഴിഞ്ഞിരുന്ന മുഹമ്മദാലിക്ക് അൻസാ൪ സ്കൂൾ വിദ്യാ൪ഥികളുടെ കൈത്താങ്ങ്. ആൽത്തറ മുല്ലപ്പിള്ളിക്കുന്ന് ചപ്പംകാട്ടിൽ മുഹമ്മദാലിയുടെയും കുടുംബത്തിൻെറയും അവസ്ഥ ‘മാധ്യമം’ പുറത്തുകൊണ്ടുവന്നതോടെയാണ് നി൪ധന കുടുംബത്തിന് ആശ്രയമായി നിരവധി പേരോടൊപ്പം അൻസാ൪ സ്കൂളിലെ കുട്ടികളും രംഗത്തെത്തിയത്.
അൻസാ൪ ഇംഗ്ളീഷ് സ്കൂൾ എൻ.എസ്.എസ് യൂനിറ്റിൻെറ നേതൃത്വത്തിലാണ് വീട് നി൪മിച്ച് നൽകാൻ തീരുമാനിച്ചത്. ഇതിനായി വിദ്യാ൪ഥികൾ, അധ്യാപക൪, അഭ്യുദകാംക്ഷികൾഎന്നിവരിൽ നിന്ന് ഒരുലക്ഷത്തിലധികം രൂപ സമാഹരിച്ചു. വിദ്യാ൪ഥികൾ ഫണ്ട് സമാഹരണത്തിലൂടെയും സ്വയം അധ്വാനത്തിലൂടെയുമാണ് വീട് നി൪മിക്കുന്നത്. വ്യക്തിത്വവികാസം സാമൂഹ്യസേവനത്തിലൂടെ എന്ന ലക്ഷ്യത്തോടെ വിദ്യാ൪ഥികൾ ഏറ്റെടുക്കുന്ന പ്രോജക്ടാണിത്.
ഉള്ളതെല്ലാം വിറ്റും കടം വാങ്ങിയും വീട് നി൪മിക്കാൻ ഒരുങ്ങുന്നതിനിടെ യാണ് മുഹമ്മദലി രോഗബാധിതനായത്. വീട് നി൪മാണത്തിന് സ്വരുക്കൂട്ടി വെച്ചതെല്ലാം ചികിത്സക്ക് ചെലവായി. വിദ്യാ൪ഥികളായ മുതി൪ന്ന രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു മക്കളാണിവ൪ക്കുള്ളത്. ഇവ൪ ഇപ്പോൾ താമസിക്കുന്ന ഷെഡ് ഏതു നിമിഷവും നിലംപൊത്താറായ അവസ്ഥയിലാണ്. മൂന്നാഴ്ചക്കകം വീട് നി൪മിക്കാനാണ് തീരുമാനം.
സ്കൂൾ പ്രിൻസിപ്പൽ സി. മുഹമ്മദ് റഷീദ് തറക്കല്ലിടൽ നി൪വഹിച്ചു. പ്രധാനാധ്യാപകൻ ഒ.എ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കടവല്ലൂ൪ പഞ്ചായത്തംഗം ജയപ്രകാശ് മുള്ളത്ത്, അഡ്മിനിസ്ട്രേറിവ് ഓഫിസ൪ കെ.എം. ഷാജു, എം.എച്ച്. റഫീഖ് എന്നിവ൪ സംസാരിച്ചു. നി൪മാണ പ്രവൃത്തികൾക്ക് വിദ്യാ൪ഥികളായ മുഹമ്മദ് ഷമീം, അബ്ദുൽ ബാസിത്, എ.പി. ഷബീബ് എന്നിവ൪ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.