മരം കടപുഴകിവീണു; ഓട്ടോ യാത്രക്കാര്‍ രക്ഷപ്പെട്ടു

മതിലകം: ദേശീയപാതയിലേക്ക് കടപുഴകി വീണ കൂറ്റൻ മരത്തിൽനിന്ന് ഓട്ടോയാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം, ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തക൪ത്ത് റോഡിൽ വീണ മരം ഗതാഗത തടസ്സം സൃഷ്ടിച്ചു. ദേശീയപാത 17ൽ മതിലകം പുന്നക്കബസാറിൽ വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് മരം നിലംപൊത്തിയത്. മതിലകം ഓട്ടോ സ്റ്റാൻഡിലെ കുന്നത്ത് മുജീബ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ യാത്രക്കാരോടൊപ്പം കടന്നുപോകുന്നതിനിടയിലാണ് മരം വീണത്.
ഓട്ടോറിക്ഷക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു. മരം വീഴുന്നതിന് അൽപം മുമ്പ് ലൈൻ ഓഫ് ചെയ്തത് അപകടാവസ്ഥ ഒഴിവാക്കി. നാട്ടുകാരോടൊപ്പം ആക്ട്സ് പ്രവ൪ത്തകരും ഫയ൪ഫോഴ്സും പോലീസും പരിശ്രമിച്ചതോടെ അധികം വൈകാതെ ഗതാഗത തടസ്സം ഒഴിവായി. 11 കെ.വി ലൈനുകൾ ഉൾപ്പെടെ വൈദ്യുതി ലൈനുകളും രണ്ട് ഇലക്ട്രിക് പോസ്റ്റുകളും തക൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.