വാടാനപ്പള്ളി: ഏങ്ങണ്ടിയൂരിൽ ബണ്ട് തക൪ന്ന് ഉപ്പുവെള്ളം കയറി 1500 ഹെക്ട൪ കൃഷിസ്ഥലം നശിച്ചതിൻെറ പശ്ചാത്തലത്തിൽ ജില്ലാപഞ്ചായത്തിൻെറ നേതൃത്വത്തിൽ ബണ്ടും തീരവും മണൽചാക്ക് നിരത്തി സംരക്ഷിക്കും. ബണ്ട് പൊട്ടിയ സ്ഥലത്തും ഉപ്പുവെള്ളം കയറുന്ന മേഖലയിലുമാണ് ഗ്രാമീണപദ്ധതി പ്രകാരം മണൽചാക്ക് നിരത്തുന്നത്.
രണ്ടുമാസമായി മീൻകടവിന് തെക്കുഭാഗത്തെ ബണ്ട് പൊട്ടി കനോലിപുഴയിൽനിന്ന് ഉപ്പുവെള്ളം കയറുകയാണ്. മീൻകടവ് മുതൽ പുളിക്കക്കടവ് വരെയാണ് ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നത്. കിണറുകളിലും ഉപ്പുവെള്ളമാണ്. ബന്ധപ്പെട്ടവ൪ക്ക് പരാതി നൽകിയിട്ടും നടപടി കൈക്കൊള്ളാതെ വന്നതോടെ നാട്ടുകാ൪ രാഷ്ട്രീയം നോക്കാതെ സംഘടിച്ച് ക൪മസമിതി രൂപവത്കരിച്ച് സമരരംഗത്തിറങ്ങിയിരുന്നു. ഇതോടെയാണ് ജില്ലാപഞ്ചായത്ത് മണൽചാക്ക് നിരത്താൻ തീരുമാനിച്ചത്.
ജില്ലാപഞ്ചായത്തംഗം സി.എം. നൗഷാദ്, ബ്ളോക്ക് വൈസ് പ്രസിഡൻറ് സുചിത്ര രാധാകൃഷ്ണൻ എന്നിവ൪ പ്രദേശം വ്യാഴാഴ്ച സന്ദ൪ശിച്ചു. ക൪മസമിതി നേതാക്കളുമുണ്ടായിരുന്നു. അടുത്തമാസം മണൽചാക്ക് നിരത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.