മാനസികനില തെറ്റിയവരെ ചരക്കുലോറികളില്‍ കൊണ്ടുവന്ന് തള്ളുന്നു

കുന്നംകുളം: മാനസികനില തെറ്റിയ അന്യസംസ്ഥാനക്കാരെ ചരക്കുലോറികളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തള്ളുന്നത് വ്യാപകമാകുന്നു. ദീ൪ഘദൂര ലോറികളിൽ കൊണ്ടുവരുന്ന ഇവരെ പ്രധാന നഗരങ്ങളിലാണ് ഇറക്കിവിടുന്നത്. ഇതിനുപുറമെ ലോറികളിൽ കയറി വരുന്നവരും കുറവല്ല. ആറുമാസത്തിനകം കുന്നംകുളത്ത് എത്തിയ മാനസികനില തെറ്റിയവരിൽ അന്യസംസ്ഥാനക്കാ൪ തന്നെ അഞ്ചു പേരാണ്.
കുന്നംകുളത്ത് ഹിന്ദി ഭാഷ മാത്രം സംസാരിക്കുന്ന നിരവധിപേരെയാണ് ചരക്കുലോറികളിൽ തള്ളുന്നത്. ഒന്നരമാസം മുമ്പ് തൃശൂരിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ട ഛത്തിസ്ഗഢ് സ്വദേശിനിയായ യുവതി അലഞ്ഞുതിരിഞ്ഞ് കുന്നംകുളത്ത് എത്തി. വെള്ളം മാത്രം കുടിച്ച് കടവരാന്തയിൽ കിടന്ന ഇവരെക്കുറിച്ച്  മാധ്യമ പ്രവ൪ത്തകരാണ് പൊലീസിനെ അറിയിച്ചത്. കുന്നംകുളം സി.ഐ ബാബു കെ. തോമസിൻെറ നി൪ദേശപ്രകാരം അഡീഷനൽ എസ്.ഐ ഋഷികേശൻ, വനിതാ പൊലീസ് ജാൻസി എന്നിവരുടെ നേതൃത്വത്തിൽ ഇവരെ മുനിസിപ്പൽ സി ഷേപ് കെട്ടിട പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തു. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുള്ളതായും ഭ൪ത്താവുമായി വഴക്കുണ്ടാക്കി വീട്ടിൽനിന്ന് ഇറങ്ങിത്തിരിച്ചതാണെന്നും ഇവ൪ പറയുന്നുണ്ട്. വൈകീട്ട് കുന്നംകുളം കോടതിയിൽ ഹാജരാക്കിയശേഷം തൃശൂ൪ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.