‘മഅ്ദനി പ്രശ്നം: ബംഗളൂരുവിലേക്ക് മന്ത്രിതല സംഘത്തെ അയക്കണം’

കണ്ണൂ൪: പി.ഡി.പി ചെയ൪മാൻ അബ്ദുൽ നാസ൪ മഅ്ദനിക്കുനേരെയുള്ള നീതിനിഷേധത്തിനെതിരെ കക്ഷിരാഷ്ട്രീയ ജാതിമത ചിന്തകൾക്കതീതമായി ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് പി.ഡി.പി വ൪ക്കിങ് ചെയ൪മാൻ പൂന്തുറ സിറാജ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിതല പ്രതിനിധി സംഘത്തെ ബംഗളൂരുവിലേക്കയച്ച് മഅ്ദനിയുടെ ആരോഗ്യനില അടക്കമുള്ള സാഹചര്യം വിലയിരുത്തി അടിയന്തര ഇടപെടൽ നടത്തുന്നതിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി തയാറാകണം.
കേട്ടുകേൾവി പോലുമില്ലാത്ത നീതിനിഷേധമാണ് മഅ്ദനിക്കുനേരെ നടക്കുന്നത്. ഇതിനെതിരെ പി.ഡി.പിയുടെ ജന്മദിനമായ ഏപ്രിൽ 14ന് വൈകീട്ട് മൂന്നിന് മഅ്ദനിയുടെ വസതിയായ ശാസ്താംകോട്ട തോട്ടുവാൽ മൻസിലിൽ ഐക്യദാ൪ഢ്യ സംഗമം നടത്തും. മഅ്ദനിയുടെ ജീവൻ രക്ഷിക്കുക, നീതി നൽകുക എന്നാവശ്യപ്പെട്ട് ഏപ്രിൽ 30ന് കൊല്ലം പീരങ്കി മൈതാനത്ത് മനുഷ്യാവകാശ മഹാസംഗമവും നടത്തും.പിറവത്ത് ഉമ്മൻചാണ്ടിയുടെ വിജയമാണ് ഉണ്ടായത്. ടി.എം. ജേക്കബിന് കിട്ടാത്ത കോൺഗ്രസ് വോട്ടുകളാണ് മകൻ അനൂപിന് കിട്ടിയത്.
ജേക്കബിന് വോട്ട് ചെയ്യാതിരുന്ന കോൺഗ്രസുകാ൪ അദ്ദേഹത്തിൻെറ കല്ലറയിൽചെന്ന് ക്ഷമാപണം നടത്തണം. എൽ.ഡി.എഫ് സി.പി.എമ്മിലെ കുറേ നേതാക്കളെ ഉൾക്കൊള്ളുന്നതായി മാറി. ജനനേതാക്കളില്ലാത്ത മുന്നണിയാണത്. പെൻഷൻ പ്രായ വ൪ധനയുമായി ബന്ധപ്പെട്ട പ്രശ്നം സമവായ ച൪ച്ചയിലൂടെ പരിഹരിക്കണമെന്നും സിറാജ് പറഞ്ഞു.വാ൪ത്താസമ്മേളനത്തിൽ നേതാക്കളായ നിസാ൪ മത്തേ൪, മൈലക്കാട് ഷാ, സുബൈ൪ പുഞ്ചവയൽ, റഷീദ് മെരുവമ്പായി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.