മുക്കുഴി കോളനിയിലെ കിണറുകളില്‍ മണ്ണെണ്ണ കലര്‍ത്തി

കോന്നി: കുടിവെള്ളത്തിനായി ജനം വലയുമ്പോൾ കിണറുകളിൽ മണ്ണെണ്ണ ഒഴിച്ച് വെള്ളം മലിനമാക്കിയനിലയിൽ. വടശ്ശേരിക്കര പഞ്ചായത്തിലെ പത്താം വാ൪ഡിൽപെട്ട തലച്ചിറ മുക്കുഴി അഞ്ച്  സെൻറ് കോളനിയിലെ രണ്ട് കിണറുകളാണ് കഴിഞ്ഞ ദിവസം സാമൂഹികവിരുദ്ധ൪ മലിനമാക്കിയത്.  
കടുത്തവേനലിലും ജലസ്രോതസ്സുകൾ  വറ്റാത്ത അഞ്ച് സെൻറ് കോളനിയിലെ പുല്ലുപാറയിൽ ഓമന, മല്ലിക സദനത്തിൽകറുപ്പസ്വാമി എന്നിവരുടെ കിണറുകളിലാണ് ചൊവ്വാഴ്ച രാത്രിയിൽ മണ്ണെണ്ണ ഒഴിച്ചത്. രാവിലെ കിണറിൽനിന്നും വെള്ളം കോരിയപ്പോൾ അസഹ്യമായ മണ്ണെണ്ണഗന്ധം അനുഭവപ്പെടുകയായിരുന്നു.
 കോളനിയിൽ സാമൂഹികവിരുദ്ധ ശക്തികൾ ജീവന് ഭീഷണിയായി മാറുന്നതായും കോളനിവാസികൾപറയുന്നു. രാത്രികാലങ്ങളിൽ വീടുകളിലെ ഫ്യൂസ് ഊരുന്നതും ഇവിടെ പതിവാണ്. കഴിഞ്ഞ ദിവസം തേക്കിൻകാട്ടിൽലീലാമ്മയുടെ വീട്ടിലെ പ്ളാസ്റ്റിക് കട്ടിൽ നശിപ്പിക്കുകയും ഇവരുടെ കുളിപ്പുര കത്തിക്കുകയും ചെയ്തിരുന്നു. പരാതിയുമായി രംഗത്ത് എത്തുന്നവ൪ക്ക് മേൽവീണ്ടും ആക്രമണങ്ങൾ നടക്കും എന്നതിനാൽ പരാതിപ്പെടാനും ഇവ൪ മടിക്കുന്നു.വേനൽ ആരംഭംമുതൽ കോളനിയിലെ പത്തിലധികം വീടുകൾക്ക് കുടിവെള്ളം സംഭരിക്കുന്ന കിണറുകളിലാണ് ഇപ്പോൾ മണ്ണെണ്ണ ഒഴിച്ചിരിക്കുന്നത്.  കോളനിയിലെ മറ്റൊരു വീടിൻെറ പൈപ്പും കഴിഞ്ഞ ദിവസം തക൪ത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.