തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുണ്ടാകുന്ന പരിസരമലിനീകരണം, തിരുവനന്തപുരം നഗരസഭക്ക് പൊങ്കാല കഴിഞ്ഞ് പരിസരം ശുചിയാക്കുന്നതിനുണ്ടാകുന്ന അധികചെലവ്, പൊലീസിൻെറ സേവനം ലഭ്യമാക്കുന്നതിനുണ്ടാകുന്ന ചെലവ് തുടങ്ങിയവ സംബന്ധിച്ച് പൊല്യൂഷൻ കൺട്രോൾ ബോ൪ഡ്, തിരുവനന്തപുരം നഗരസഭ, ഇൻകം ടാക്സ് വകുപ്പ്, സംസ്ഥാന പൊലീസ് മേധാവി, ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് തുടങ്ങിയവരോട് ഏപ്രിൽ 20 നകം റിപ്പോ൪ട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയ൪പേഴ്സൺ ജസ്റ്റിസ് ജെ.ബി. കോശി നി൪ദേശിച്ചു.
പൊങ്കാല ഉത്സവകാലയളവിൽ ക്ഷേത്രത്തിന് ഭീമമായ വരവ് ലഭിക്കുന്നുണ്ടെങ്കിലും ശുചീകരണം, പൊലീസ് സേവനം തുടങ്ങിയ ചെലവുകളിൽ ക്ഷേത്രം ട്രസ്റ്റിൻെറ സംഭാവനയുണ്ടാകുന്നുണ്ടോ? , ക്ഷേത്രം ട്രസ്റ്റ് ഇൻകം ടാക്സ് നിയമപ്രകാരം രജിസ്റ്റ൪ ചെയ്തിട്ടുണ്ടോ? ക്ഷേത്രം ട്രസ്റ്റ് നടത്തിപ്പ് എന്നീ കാര്യങ്ങൾ സംബന്ധിച്ചും റിപ്പോ൪ട്ട് നൽകണം. ഡോ. പി. പ്രഭാഞ്ജനൻ സമ൪പ്പിച്ച പരാതിയിലാണ് നി൪ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.