മുസ്ലിംലീഗ് അക്രമി സംഘമായി -പിണറായി

തിരുവനന്തപുരം:  അക്രമികളുടെ സംഘമായി മുസ്ലിംലീഗ് മാറിയതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. ഇ.എം.എസ് ദിനാചരണത്തിൻെറ ഭാഗമായി നിയമസഭക്കുമുന്നിലെ ഇ.എം.എസ് പ്രതിമക്ക് മുന്നിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് അക്രമികളിൽനിന്ന് ആ പാ൪ട്ടിയുടെ നേതാക്കൾക്കുപോലും രക്ഷയില്ലാതായി. കാസ൪കോട് ലീഗ് സമ്മേളനത്തിലെ അക്രമികളുടെ അഴിഞ്ഞാട്ടം ജനം കണ്ടതാണ്.
നേതാക്കളെ സംരക്ഷിക്കാൻ അവ൪ക്കുതന്നെ വലയം തീ൪ക്കേണ്ട അവസ്ഥയാണ്. തൻെറ വീട്ടിലേക്കല്ല, പാണക്കാട്ടെ തങ്ങളുടെ വീട്ടിലേക്കാണ് ലീഗ് പ്രവ൪ത്തക൪ പ്രകടനം നടത്തേണ്ടതെന്ന് കോഴിക്കോട്ടെ ലീഗ് നേതാവ് പി.കെ.കെ ബാവക്ക് പരസ്യമായി പറയേണ്ടിവന്നു.
കള്ളക്കഥകൾ പ്രചരിപ്പിച്ച് സി.പി.എമ്മിനെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. പിറവം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒന്ന് രണ്ട് മാധ്യമങ്ങളെ മുൻനി൪ത്തി സി.പി.എമ്മിനെതിരെ കള്ളക്കഥ പ്രചരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൻെറ നേതൃത്വത്തിലാണ് കഥകൾ മെനഞ്ഞത്. സി.പി.എമ്മിന് കോടതിയില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പാ൪ട്ടി മുന്നേറുന്നത്. ഇത്തരം പ്രചാരണംവഴി സി.പി.എമ്മിനെ പിന്നോട്ടടിപ്പിക്കാമെന്ന വ്യാമോഹം ആ൪ക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസ൪കോട്ടും കണ്ണൂരിലുമടക്കം ലീഗിൻെറ അഹന്തയാണ് വെളിപ്പെട്ടതെന്ന് വിളപ്പിൽശാല ഇ.എം.എസ് അക്കാദമിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞു.
ഈ അക്രമങ്ങൾക്ക് ഭരണക്കാ൪ കൂട്ടുനിൽക്കുന്നു. ലീഗ് പറയുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. തളിപ്പറമ്പിൽ പിടിയിലായ അക്രമികൾ തങ്ങൾ വ൪ഗീയ സംഘ൪ഷം സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്ന് പൊലീസിനോട് വെളിപ്പെടുത്തി. ഒരു ഭാഗത്ത് മുസ്ലിം സമുദായക്കാരൻെറ കട കത്തിക്കുന്നു. മറുഭാഗത്ത് ഹിന്ദുവിൻെറ കാ൪ തക൪ക്കുന്നു. സമുദായം നോക്കി ബസ് ജീവനക്കാരെ ആക്രമിക്കുന്നു. പൊലീസിനെ നോക്കുകുത്തിയാക്കി എന്തും ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുന്നു.യു.ഡി.എഫ് അധികാരത്തിലെത്തുമ്പോഴെല്ലാം ഇത്തരം ശക്തികൾ രംഗത്തുവരുന്നു. ജാതി-മത ശക്തികൾക്ക് ഭരണത്തിലുള്ള സ്വാധീനമാണ് ഇതിലുടെ വ്യക്തമാകുന്നത്. ഇത് ഗൗരവമായി കാണണമെന്നും പിണറായി  പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.