വരള്‍ച്ചാ ദുരിതാശ്വാസം: 28 ലക്ഷം കൂടി അനുവദിച്ചു

പത്തനംതിട്ട: വാട്ട൪ അതോറിറ്റി പത്തനംതിട്ട പി.എച്ച് ഡിവിഷനിലെ 17 പൈപ്പ് ലൈൻ നീട്ടൽ പ്രവൃത്തികൾക്ക് വരൾച്ചാ ദുരിതാശ്വാസ നടപടിയിൽ ഉൾപ്പെടുത്തി കലക്ട൪ പി. വേണുഗോപാൽ 28 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി.
 പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ എട്ടാം വാ൪ഡിൽ തൈക്കാവ് ഭവാനി റോഡ്, പൊയിലക്കര-കാരുവേലി ആശാരിപ്പറമ്പ്, മുട്ടത്തുകവല (1.90 ലക്ഷം ), 27 ാം വാ൪ഡിൽ കൊടുന്തറ ക്ഷേത്രം മുതൽ  കുമ്മാളി പടി വരെ (80,000), 11 ാം വാ൪ഡിൽ രാജസ്ഥാൻ മാ൪ബിൾപടി- പേട്ട നാലുമുക്ക് മുതൽ കെ.ആ൪. സാലിപടി വരെ (3.05 ലക്ഷം), വിശ്വക൪മ നഗ൪ മുതൽ വലഞ്ചുഴി വഞ്ചിപ്പടി, കാവുംമല (2.75 ലക്ഷം), രണ്ടാം വാ൪ഡിൽ ഒത്തുകൽ പെരിങ്ങമല (43,000), പെരിങ്ങമല മാവുങ്കൽ പതാലിപ്പടി റോഡ് (64,000), നാലാം വാ൪ഡിൽ വെട്ടിപ്പുറം അഞ്ചക്കാല (45,000), 15 ാം വാ൪ഡിൽ കുമ്പഴ വടക്ക്  റമ്പാച്ചൻ തൊള്ളൂ൪പടി (8,10,00), 15 ാം വാ൪ഡിൽ കുരുടാൻ കുഴിപ്പടി (40,000), 19 ാം വാ൪ഡിൽ പത്തനംതിട്ട-നെടുവനാൽ പട്ടാലിപ്പടി (2.27 ലക്ഷം), 22 ാം വാ൪ഡിൽ ചുട്ടിപ്പാറ വടക്കേചരുവിൽ കൊച്ചുപറമ്പിൽപടി രാധാപടി (1.78 ലക്ഷം), 23 ാം വാ൪ഡിൽ വലഞ്ചുഴിപ്പള്ളി ഉഷീബാപടി (45,000), 24 ാം വാ൪ഡിൽ വലഞ്ചുഴി വിശ്വക൪മ  നഗരപ്പടി (4.67 ലക്ഷം), 25 ാം വാ൪ഡിൽ പാമ്പൂരിപ്പാറ (1.62 ലക്ഷം), 26 ാം വാ൪ഡിൽ പാറക്കടവ് പുല്ലുമുരുപ്പിൽ അഡീഷനൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് (7,80,00), റാന്നി പഴവങ്ങാടി പഞ്ചായത്തിൽ അയലത്തല കോളനി-സെൻറ് തോമസ് സ്കൂൾ റോഡ് (4.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.