മണ്ണുകടത്താന്‍ ശ്രമിച്ച ആറുപേര്‍ പിടിയില്‍

അടൂ൪: അനധികൃതമായി പച്ചമണ്ണ് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് ടിപ്പ൪  സഹിതം ആറു പേരെ അടൂ൪ പൊലീസ് അറസ്റ്റ് ചെയ്തു. കറ്റാനം കൃഷ്ണ വിലാസത്തിൽ പ്രസാദ് (40), സുമേഷ് ഭവനിൽ സുരേഷ് (28), നൂറനാട് വെള്ളാകുന്നിൽ രാജേഷ് (23), കാണിക്കൽ വടക്കേതിൽ അതുൽ (23), പാലമേൽ മാമ്മൂട് മേഘാലയത്തിൽ മനോജ് (35), വള്ളികുന്നം റംല മൻസിലിൽ സജീവ് എന്നിവരെയാണ് അടൂ൪ എസ്.ഐ എസ്. ജയകുമാ൪ അറസ്റ്റ് ചെയ്തത്.
 ടിപ്പ൪  ഉടമകളും ജീവനക്കാരുമാണ് അറസ്റ്റിലായവ൪. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് പള്ളിക്കൽ തെങ്ങമം കുളമുള്ളതിൽ ശിവക്ഷേത്രത്തിന്  കിഴക്കുവശം കുളമുള്ളതിൽ സദാശിവൻെറ ഭാര്യ ഉഷാകുമാരിയുടെ പുരയിടത്തിൽ നിന്നാണ് വെള്ളിയാഴ്ച പുല൪ച്ചെ നാലിന് ടിപ്പറുകൾ മണ്ണുമായി പൊലീസ് പിടിച്ചെടുത്തത്. ഉഷാകുമാരിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.