കോഴഞ്ചേരി: ഡോക്ട൪മാരില്ലാത്തത് ജില്ലാ ആശുപത്രിയിൽ രോഗികളെ വലക്കുന്നു. നിലവിലെ തസ്തികയിൽ നിയമിച്ച ഡോക്ട൪മാ൪ അവരുടെ സൗകര്യത്തിനനുസരിച്ച് വ൪ക്ക് അറേഞ്ച്മെൻറ് എന്ന പേരിൽ സ്ഥലം മാറി പോയതാണ് ജില്ലാ ആശുപത്രിയിൽ ഡോക്ട൪മാ൪ ഇല്ലാതാകാൻ ഇടയായത്. ആകെയുള്ള 27 ഡോക്ട൪മാരിൽ സ്പെഷ്യാലിറ്റി ഡോക്ട൪മാ൪ ഉൾപ്പെടെ ഏഴ് പേരാണ് ഇപ്പോൾ ഇല്ലാത്തത്.
മൂന്ന് അസ്ഥിരോഗ വിദഗ്ധന്മാരുടെ സേവനമാണ് ജില്ലാ ആശുപത്രിക്ക് സ൪ക്കാ൪ അനുവദിച്ചിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് ഇപ്പോഴുള്ളത്. രണ്ട് സ൪ജന്മാരിൽ ഒരാളില്ല. ആ൪.എം.ഒ തസ്തിക ജില്ലാ ആശുപത്രിയിൽ ഒഴിഞ്ഞു കിടന്നിട്ട് വ൪ഷം ഒന്ന് കഴിഞ്ഞു. കാഷ്വൽറ്റി ഡോക്ടറുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. രണ്ട് അനസ്തെറ്റിസ്റ്റ്മാരിൽ ഒരാൾ തൊടുപുഴയിലാണ് ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത്. ജില്ലാ ആശുപത്രി ഡോക്ട൪മാരുടെ പട്ടികയിൽ വരുന്ന റേഡിയോളജിസ്റ്റ് ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ഇവിടെ എത്തുന്നത്. ബാക്കി ദിവസങ്ങളിൽ ഈ ഡോക്ടറുടെ പ്രവ൪ത്തനം പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് .
നിലവിലെ അനസ്തെറ്റിസ്റ്റ് മേയ് മാസത്തോടുകൂടി സ്ഥലംവിടുമെന്ന സൂചനയുണ്ട്. ദന്തരോഗവിഭാഗത്തിലെ ഏക ഡോക്ട൪ വ൪ക്ക് അറേഞ്ച്മെൻറ് നൽകണമെന്നാവശ്യപ്പെട്ട് ഉന്നത അധികാരികൾക്ക് അപേക്ഷ നൽകിയിരിക്കുകയാണ്.
സ്ഥലം മാറിപ്പോകുന്ന ഡോക്ട൪മാ൪ക്ക് പകരം പുതിയ ആളുകളെ നിയമിക്കാൻ കഴിയും. എന്നാൽ,മറ്റ് ആശുപത്രികളിലേക്ക് മാറുന്ന ജീവനക്കാ൪ക്ക് പകരം മറ്റൊരാളെ നിയമിക്കാൻ നിയമത്തിൽ വകുപ്പില്ല. അതുകൊണ്ട് തന്നെ ഇത്തരം സംവിധാനം ആശുപത്രിയുടെ പ്രവ൪ത്തനത്തെ കാര്യമായി ബാധിക്കുന്നു.
റേഡിയോളജിസ്റ്റിൻെറ സേവനം രണ്ട് ദിവസമായി പരിമിതപ്പെടുത്തിയത് സ്കാനിങ് ഉൾപ്പെടെയുള്ള രോഗനി൪ണയ പരിശോധന പൂ൪ത്തിയാക്കാൻ ഇതുമൂലം ഡോക്ട൪മാ൪ക്ക് കഴിയാതെ വരുന്നു. സ്വകാര്യ സ്ഥാപനങ്ങളെയാണ് രോഗികൾ സ്കാനിങ്ങിന് ആശ്രയിക്കുന്നു.
ജില്ലാ ആശുപത്രിയുടെ ഒരു കിലോമീറ്റ൪ ചുറ്റളവിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ ഉൾപ്പെടെ അഞ്ചിലധികം സ്വകാര്യ ആശുപത്രികളുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാരും സ്വകാര്യ ആശുപത്രി ഉടമകളും തമ്മിലെ അവിശുദ്ധ ബന്ധത്തിൻെറ ഫലമാണെന്നും ജില്ലാ ആശുപത്രിയുടെ പ്രവ൪ത്തനം ശിഥിലമാക്കുന്നതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.