അടിമാലി: വിദ്യാലയങ്ങളിലും പൊതു സ്ഥലങ്ങളിലും ജനമൈത്രി പൊലീസ് സ്ഥാപിച്ച പെട്ടികളിൽ പരാതി പ്രളയം.വിദ്യാലയങ്ങളിൽനിന്ന് ലഭ്യമായ പരാതികളിൽ ഏറെയും ബസുകളിൽ യാത്ര ചെയ്യുമ്പോൾ വിദ്യാ൪ഥിനികൾ നേരിടുന്ന വിഷമതകളെക്കുറിച്ചാണ്.
വീടുകളിലും സ്കൂളുകളിലും യാത്രാവേളകളിലും വിദ്യാ൪ഥിനികൾ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം ലക്ഷ്യമാക്കിയാണ് അടിമാലി ജനമൈത്രി പൊലീസ് വിദ്യാലയങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിൻെറ ഭാഗമായി അടിമാലി സ്റ്റേഷൻ പരിധിയിലെ എല്ലാ വിദ്യാലയങ്ങളിലും പരാതിപ്പെട്ടികൾ സ്ഥാപിച്ചിരുന്നു.
ഒരാഴ്ചക്കിടെ നൂറിലേറെ പരാതികളാണ് പെട്ടികൾ വഴി ലഭ്യമായത്. പരാതി നൽകുന്ന വിദ്യാ൪ഥിയുടെ പേരില്ലെങ്കിലും പരാതിയിൽ വ്യക്തതയുണ്ടെങ്കിൽ നിയമ നടപടി ഉണ്ടാകുമെന്ന് ജനമൈത്രി സി.ആ൪.ഒ പറഞ്ഞു.
സ്കൂളുകളിൽനിന്ന് മികച്ച പ്രതികരണം കിട്ടിയതോടെ പൊതു സ്ഥലങ്ങളിലും ഇത്തരം പരാതിപ്പെട്ടികൾ സ്ഥാപിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ആദ്യ പടിയായി അടിമാലി പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ പരാതിപ്പെട്ടി സ്ഥാപിച്ചു. വരും ദിവസങ്ങളിൽ ടൗണിൻെറ വിവിധ ഭാഗങ്ങളിലും ഇരുമ്പുപാലം, പത്താംമൈൽ, വാളറ, ഒഴുവത്തടം, പടിക്കപ്പ്, ഇരുനൂറേക്ക൪, മന്നാങ്കാല, മെഴുകുംചാൽ, കൂമ്പൻപാറ, ആയിരമേക്ക൪, കത്തിപ്പാറ എന്നിവിടങ്ങളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.