വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയെ ക്രിക്കറ്റ് പഠിപ്പിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ജെയിംസ് കാമറൺ. ബ്രിട്ടൻ സന്ദ൪ശിക്കുന്നതിനിടയിൽ കാമറൺതന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ബ്രിട്ടനിൽ നടക്കുന്ന ക്രിക്കറ്റ് മത്സരം കാണാനും ഒബാമയെ കാമറൺ ക്ഷണിച്ചിട്ടുണ്ട്. അമേരിക്കൻ സന്ദ൪ശനത്തിനെത്തിയ കാമറണിനെ കഴിഞ്ഞ ദിവസം ഒബാമ കൂട്ടിക്കൊണ്ടുപോയത് ബാസ്കറ്റ്ബാൾ മത്സരം കാണാനായിരുന്നു. ഒബാമ ബാസ്കറ്റ്ബാളിൻെറ നിയമങ്ങൾ തനിക്ക് പറഞ്ഞുതന്നൂവെന്ന് മാധ്യമങ്ങളോട് പറഞ്ഞ കാമറൺ താൻ അദ്ദേഹത്തെ ക്രിക്കറ്റ് നിയമങ്ങൾ പഠിപ്പിക്കുമെന്നും ക്രിക്കറ്റ് മത്സരം കാണാൻ ക്ഷണിച്ചിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.