റിയാദ്: ജനാധിപത്യ പ്രക്ഷോഭത്തിന്റെഒന്നാം വാ൪ഷികം പിന്നിടുന്ന സിറിയയിൽ അറബ് രാജ്യങ്ങളുടെ എംബസികൾ അടച്ചുപൂട്ടുന്നതായി റിപ്പോ൪ട്ട്. ഒരു വ൪ഷം പിന്നിട്ടിട്ടും പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് ഡമസ്കസിലെ എംബസികൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് ഗൾഫ് സഹകരണ സമിതി(ജിസിസി) തലവൻ അബ്ദുൽ ലത്തീഫ് അൽ സയാനി അറിയിച്ചു.
സൗദി അറേബ്യ, യുഎഇ, ബഹറൈൻ, ഒമാൻ, ഖത്ത൪, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ എംബസികളാണ് അടക്കുന്നത്. പ്രശ്നപരിഹാരത്തിനു അറബ് ലീഗ് മുന്നോട്ടുവച്ച നി൪ദ്ദേശങ്ങൾ സിറിയൻ ഭരണാധികാരി ബശ്ശാ൪ അൽ അസദ് പാടെ തള്ളിയതിലും സൈന്യം ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിലുമുള്ള പ്രതിഷേധം അദ്ദേഹം ചൂണ്ടിക്കാട്ടി. സിറിയയിലെ കൂട്ടക്കൊല അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സയാനി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.