ഹിംസിലും ഇദ്ലിബിലും 100 മരണം

ഡമസ്കസ്: സിറിയയിൽ വിമതപക്ഷം കൈയേറിയ ഇദ്ലിബിൻെറ പൂ൪ണ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. ഫ്രീ സിറിയൻ ആ൪മി(എഫ്.എസ്.എ) പിൻവാങ്ങിയതോടെ സുരക്ഷാ സേന വീടുവീടാന്തരം പരിശോധന നടത്തി. അതി൪ത്തി കടക്കാൻശ്രമിച്ച 20ഓളം പേരുടെ മൃതദേഹം പള്ളിക്കുമുന്നിൽ തള്ളിയതായി റിപ്പോ൪ട്ടുണ്ട്. 22 സേനാംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. കനത്ത ഷെല്ലാക്രമണം തുടരുന്നതിനാൽ മൃതദേഹങ്ങൾ മാറ്റാൻ കഴിയാത്ത അവസ്ഥയാണ്. ഇതടക്കം 45 പേരാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. മാ൪ച്ച് ഒമ്പതിന്  വീടുകൾക്കുനേരെ യന്ത്രത്തോക്ക് ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളിൽ 100ൽ പരം ആളുകൾ കൊല്ലപ്പെട്ടു. ജോ൪ഡൻ അതി൪ത്തിയിലെ ദേര, ഹിംസ്, ദേ൪ അൽസോ൪ എന്നിവിടങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നതായി വാ൪ത്താ ഏജൻസികൾ റിപ്പോ൪ട്ട് ചെയ്യുന്നു.

മേയ് ഏഴിന് പാ൪ലമെൻററി തെരഞ്ഞെടുപ്പ് നടത്തുമെന്ന പ്രസിഡൻറ് ബശ്ശാ൪ അൽ അസദിൻെറ പ്രഖ്യാപനത്തിനു തൊട്ടുപിറകെയാണ് ഇദ്ലിബിലെ സംഭവങ്ങൾ. സിവിലിയന്മാ൪ക്കുനേരെയുള്ള നരനായാട്ട് അവസാനിപ്പിക്കണമെന്ന യു.എൻ പ്രത്യേക പ്രതിനിധി കോഫി അന്നൻെറ സമാധാന നി൪ദേശത്തിന് പ്രതികരണമായി സ൪ക്കാ൪ അനുകൂല മറുപടി നൽകിയിട്ടുണ്ട്.
അതിനിടെ, സിറിയൻ ദേശീയ സമിതിയിലെ (എസ്.എൻ.സി) മൂന്ന് നേതാക്കൾ രാജിവെച്ചു. അസദ് ഭരണകൂടത്തിൽ നാലു പതിറ്റാണ്ട് ജഡ്ജിയായിരുന്ന ഹൈഥം അൽ മാലിഹ്, കമാൽ അൽ ലബ്വാനി, മനുഷ്യാവകാശ അഭിഭാഷക കാതറിൻ ആൽടെലി എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. 270 അംഗ എസ്.എൻ.സിയിൽനിന്ന് 80 അംഗങ്ങൾ രാജിവെച്ചേക്കുമെന്ന് സൂചനയുണ്ട്. വിമത൪ക്ക് ആയുധം കൈമാറുന്ന നീക്കം നടത്താൻ ഇവ൪ ആലോചിക്കുന്നതായും റിപ്പോ൪ട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.