ടോക്യോ: ജപ്പാന് വടക്കുകിഴക്കൻ തീരമേഖലയിൽ ശക്തമായ ഭൂചലനവും നേരിയ സൂനാമിയും അനുഭവപ്പെട്ടു. റിക്ട൪ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഹോക്കിയാഡോ ദ്വീപിന് 210 കി.മി വടക്കാണ് രൂപംകൊണ്ടത്. ഈ പ്രദേശത്ത് സൂനാമിയും അനുഭവപ്പെട്ടു. ഫുകുഷിമ ആണവ നിലയത്തിൻെറ തക൪ച്ചക്ക് കാരണമായ 2011ലെ ഭൂകമ്പത്തിൻെറ അതേ സ്ഥാനത്താണ് ഇക്കുറിയും ഭൂചലനമുണ്ടായത്. ആണവ നിലയങ്ങളിലൊന്നും നാശനഷ്ടങ്ങൾ റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ വ൪ഷത്തെ സൂനാമിയിൽ 20,000 പേരാണ് കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.